Sunday, December 21, 2025

ഒമിക്രോണ്‍: സംസ്ഥാനത്തെ സ്‌കൂളുകള്‍ അടക്കുമോ?; നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ (School) സ്‌കൂള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പുമായി ആലോചിച്ചാണ് സ്‌കൂള്‍ തുറന്നത്. പരീക്ഷകള്‍ നിലവില്‍ നിശ്ചയിച്ചതു പോലെ തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു. ഒമിക്രോണ്‍ കേസുകള്‍ നിലവില്‍ നിയന്ത്രണ വിധേയമാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ സ്‌കൂളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കിറ്റെക്സിൽ പരിശോധന നടത്തിയ ലേബർ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രിക്ക് കൈമാറും. തൊഴിൽ നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles