Sunday, May 19, 2024
spot_img

നിങ്ങൾക്ക് കേൾവി ശക്തി കുറവാണോ ? ലോകാരോഗ്യ സംഘടന നൽകുന്ന നിർദേശങ്ങൾ ഇതൊക്കെയാണ്

ചെവിയിൽ ബഡ്സ്, പേന, സ്ലൈഡ്, സേഫ്റ്റി പിൻ തുടങ്ങി പല തരത്തിലുള്ള സാധനങ്ങൾ ഇടുന്ന ചിലരെങ്കിലുമുണ്ട്. ചെവിയിലെ അഴുക് കളയാനാണ് പലരും ഇത് ചെയ്യുന്നത്, പക്ഷെ ഇത് ​ഗുണത്തേക്കാൾ വളരെയധികം ദോഷം ചെയ്യുമെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഇത്തരം പ്രവൃത്തികൾ ഇയർ ​ഡ്രമ്മിന് കേടുപാടുകൾ സൃഷ്ടിക്കുകയും കേൾവിയ്ക്ക് പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നു. ചെവിക്കുള്ളിൽ വിരളിട്ട് ചൊറിയുന്ന ശീലവും ഇല്ലാതാക്കണം. ചെവിയ്ക്ക എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഡോക്ടറുടെ നിർദേശമില്ലാതെ ഒരിക്കലും ഒരു മരുന്നും പരീക്ഷിക്കരുത്. അതുപോലെ കൃത്യമായി രീതിയിൽ പരിചരണം നൽകേണ്ടതും വളരെ പ്രധാനമാണ്. ചെവിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ കുറയ്ക്കാൻ ലോകാരോ​ഗ്യ സംഘടന ചില നിർദ്ദേശങ്ങൾ പറയുന്നുണ്ട്.

​ഇയ‍ർ ഫോണുകൾ പങ്ക് വയ്ക്കരുത്

ഒരിക്കലും നിങ്ങൾ ഉപയോ​ഗിക്കുന്ന ഇയർ ഫോൺ മറ്റൊരാളുമായി പങ്കുവയ്ക്കരുത്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഇത് ഒരു യാഥാർത്ഥ്യമാണ്. ഇയർ ഫോണുകൾ, ബ്ലൂടൂത്ത് ഹെഡ് സെറ്റുകൾ എന്നിവയൊന്നും മറ്റൊരാളുമായി പങ്കുവെയ്ക്കാതെ ഇരിക്കുക. ഇത്തരത്തിൽ ചെയ്യുന്നത് പലപ്പോഴും മറ്റൊരാളുടെ ചെവിയിലുള്ള ബാക്ടീരിയകൾ നിങ്ങളുടെ ചെവിയിലേക്ക് വരാൻ കാരണമാകും. കൂടാതെ അവർക്ക് എന്തെങ്കിലും തരത്തിലുള്ള ചെവി രോ​ഗങ്ങൾ ഉണ്ടെങ്കിലും അതും പകരാനുള്ള സാധ്യത കൂടുതലാണ്.

കോട്ടൺ ബഡ്സും എണ്ണയും​

പൊതുവെ പണ്ട് കാലത്തെ ആളുകൾ ചെവിയിൽ വേദനയുണ്ടായാൽ എണ്ണ ഒഴിക്കുന്ന ശീലമുണ്ടായിരുന്നു. ഇത് ഏറെ അപകടം നിറഞ്ഞതാണ്. എണ്ണയിൽ അടങ്ങിയിരിക്കുന്ന പലതരം ബാക്ടീരിയകൾ ചെവിയിലേക്ക് കടക്കാൻ ഇത് കാരണമാകും. ഇത് ചെവിയിൽ അണുബാധയുടെ പ്രശ്നം വർധിപ്പിക്കുന്നു. ഇത് മാത്രമല്ല ചെവിയുടെ ക‍ർണപടങ്ങൾ നശിച്ച് പോകാനും ഇത് കാരണമാകാറുണ്ട്. ഈ ശീലം തുടരുന്നത് കാലക്രമേണ ശ്രവണ സംബന്ധമായ രോ​ഗങ്ങൾ വരാനും കാരണമാകും.

അഴുക്ക് വെള്ളത്തിൽ കഴുകരുത്

ശരീരത്തിലെ മറ്റ് ഭാ​ഗങ്ങളെ പോലെ ചെവിയും വ്യത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷെ ചെവി ഒരിക്കലും അഴുക്ക് വെള്ളത്തിൽ കഴുകാതിരിക്കുക. വ്യത്തിയുള്ള നനഞ്ഞ തുണി കൊണ്ട് വേണം ചെവി വ്യത്തിയാക്കാൻ. വ്യത്തിയാക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ചെവിയ്ക്ക് പല തരത്തിലുള്ള തകരാറുകളുണ്ടാകാം. കുളിക്കുമ്പോൾ നല്ല വെള്ളത്തിൽ ചെവി വ്യത്തിയാക്കാം. കുളി കഴിഞ്ഞ ചെവിക്കുള്ളിലെ വെള്ളം കളയാനും ശ്രദ്ധിക്കണം.

അമിത ശബ്ദം വേണ്ട

പുതു തലമുറയ്ക്ക് അമിത ശബ്ദത്തിൽ പാട്ട് കേൾക്കുന്നത് ഏറെ താത്പര്യമുള്ള കാര്യമാണ്. എന്നാൽ തുടർച്ചയായി ഇത്തരത്തിൽ അമിത ശബ്ദത്തിൽ കേൾക്കുന്നത് ചെവിയുടെ കേൾവിയെ ദോഷകരമായി ബാധിക്കും. ഇയർ ഫോൺ വയ്ക്കുമ്പോഴും ചെറിയ ശബ്ദത്തിൽ പാട്ട് കേൾക്കാൻ ശ്രമിക്കുക. ഉച്ചത്തിലുള്ള, കാതടപ്പിക്കുന്ന ശബ്‌ദങ്ങൾ സ്ഥിരമായി കേൾക്കുന്നത് ചെവിയുടെ ആരോഗ്യത്തിന് വളരെ അധികം ദോഷം. എൺപതു ഡെസിബെൽ ശബ്‌ദം സ്ഥിരമായി കേൾക്കുന്നത് ചെവിക്ക് തകരാർ വരുത്തും.

Related Articles

Latest Articles