Tuesday, May 7, 2024
spot_img

വ്യാഴാഴ്ചയ്ക്കും ഉണ്ട് പ്രത്യേകതകൾ ;ഈ കാര്യങ്ങൾ ഒന്നും ചെയ്യാൻ പാടില്ല ,ചെയ്താൽ വൻ നഷ്ടം

സൃഷ്ടിയുടെ ദേവതയായ ബ്രഹ്മാവിൻ്റെയും സ്ഥിതിയുടെ ദേവതയായ വിഷ്ണുവിൻ്റെയും ദിനമായാണ് വ്യാഴം അറിയപ്പെടുന്നത്. ഈ ദിവസം മഞ്ഞ നിറത്തിന് വളരെ പ്രധാന്യം നൽകുന്നുണ്ട്. ആയതിനാൽ മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉത്തമമാണ്. ഈ ദിവസം ചെയ്യുന്ന പൂജകളുടെ ഫലം വേഗം ലഭിക്കുമെന്നും ആചാര്യന്മാര്‍ പറയുന്നു.നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ വ്യാഴാഴ്ച ചെയ്യാവൂ. അല്ലെങ്കിൽ ഗുരുവിന് ദോഷം സംഭവിക്കുമെന്ന് ആചാര്യന്മാര്‍ പറയുന്നു. ഈ ദിവസം സ്ത്രീകള്‍ മുടി നനക്കാതിരിക്കുക.
ഇത് സന്താനങ്ങളെ തേടിയെത്തുന്ന നേട്ടങ്ങളെ തടസപ്പെടുത്തും പറയപ്പെടുന്നു.

വസ്ത്രങ്ങള്‍ കഴുകുന്നതും ഈ ദിവസം ഒഴിവാക്കുക. ഇത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തിലെ ഐശ്വര്യം ഒലിച്ചുപോകുമെന്നും പറയുന്നു.മഹാലക്ഷ്മിയെ ഉപാസിക്കുന്നതിന് ഉത്തമമായ ദിനമാണ് വ്യാഴാഴ്ച. ഈ ദിവസം പുലര്‍ച്ചെ ശുദ്ധിയോടെ വീട്ടിലോ ക്ഷേത്രങ്ങളിലോ ലക്ഷ്മി പൂജകള്‍ നടത്തുക. മഹാലക്ഷ്മി മന്ത്രം ജപിക്കുന്നത് ഫലസിദ്ധിയേറുമെന്നുമാണ് വിശ്വാസം. ദേവിക്ക് ചുവന്ന പുഷ്പങ്ങള്‍ വഴിപാടായി സമര്‍പ്പിക്കുക. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താൻ വീട്ടിലെ സമ്പത്ത് വര്‍ധിക്കും. പണം വാങ്ങിക്കാനും കൊടുക്കാനും ഈ ദിവസം അനുയോജ്യമല്ല. വ്യാഴാഴ്ച കടം കൊടുത്താൻ ജീവിതത്തിൽ കടം ഏറുമെന്നാണ് പറയുന്നത്.

Related Articles

Latest Articles