Thursday, May 2, 2024
spot_img

‘പൊതുജനങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവില്ല, അടുക്കളയിലെ യോ​ഗ്യത മാത്രമേ അവർക്കുള്ളൂ’; പരിഹാസവുമായി കോൺ​ഗ്രസ് എംഎൽഎ; ചുട്ടമറുപടി നൽകി ബിജെപിയുടെ വനിതാ സ്ഥാനാർത്ഥിഗായത്രി സിദ്ധേശ്വര

ബെംഗളൂരു: ബിജെപി വനിതാ സ്ഥാനാർത്ഥിക്ക് നേരെ വിവാദ പരാമർശം നടത്തി കർണാടകയിലെ മുതിർന്ന കോൺ​ഗ്രസ് എംഎൽഎ. കർണാടകയിലെ ദാവൻഗെരെ പാർലമെന്റ് സീറ്റിൽ മത്സരിക്കുന്ന ബിജെപിയുടെ വനിതാ സ്ഥാനാർത്ഥിയായ ​ഗായത്രി സിദ്ധേശ്വരയ്‌ക്കെതിരെയാണ് മുതിർന്ന കോൺ​ഗ്രസ് നേതാവായ ശിവശങ്കരപ്പയുടെ പരാമർശം ഉണ്ടായത്. സ്ത്രീകൾക്ക് അടുക്കള കൈകാര്യം ചെയ്യാൻ മാത്രമേ അറിയൂ എന്ന തരത്തിലുള്ള പരാമർശങ്ങളാണ് നടത്തിയത്. നിലവിലെ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ജിഎം സിദ്ധേശ്വരയുടെ ഭാര്യയാണ് ഗായത്രി സിദ്ധേശ്വര. ദാവൻഗെരെയിൽ സംഘടിപ്പിച്ച പാർട്ടി പ്രവർത്തകരുടെ യോഗത്തിലായിരുന്നു ശിവശങ്കരപ്പയുടെ വാക്കുകൾ.

‘നമുക്കെല്ലാവർക്കും അറിയാം നരേന്ദ്രമോദിക്കായി ഇവിടെ നിന്ന് താമര നൽകാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി ഗായത്രി സിദ്ധേശ്വര. എന്നാൽ അവൾക്ക് പാചകം മാത്രമേ അറിയുകയുള്ളൂ. പൊതുജനങ്ങളുടെ മുമ്പിൽ വന്ന് സംസാരിക്കുന്നത് പാചകം പോലെ എളുപ്പമുള്ള പരിപാടിയല്ല. കോൺഗ്രസാണ് ഇവിടെ വികസനം കൊണ്ടുവന്നത്. അടുക്കള ഭരിക്കുന്ന ലാഘവത്തോടെ നിൽക്കുന്ന പ്രതിപക്ഷ പാർട്ടിക്ക് ജനങ്ങളുടെ മുന്നിൽ നിന്ന് സംസാരിക്കാനുള്ള ശക്തിയില്ല” എന്ന് ശിവശങ്കരപ്പ പറഞ്ഞു.

പരാമർശം വിവാദമായതോടെ ശിവശങ്കരപ്പയ്‌ക്കെതിരെ ഗായത്രി രംഗത്തെത്തി. കോൺഗ്രസ് നേതാവ് തന്നെ മാത്രമല്ല അവഹേളിച്ചതെന്നും സമൂഹത്തിന്റെ മുൻനിരയിലേക്ക് വരാൻ ആഗ്രഹിക്കുന്ന മുഴുവൻ സ്ത്രീകളെയുമാണെന്നും ഗായത്രി വ്യക്തമാക്കി.

‘അടുക്കളയിൽ പാചകം ചെയ്യാൻ മാത്രമേ നമ്മൾ സ്ത്രീകൾക്കറിയുകയുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഞാൻ ഒന്നു ചേദിക്കട്ടെ, ഇന്ന് സ്ത്രീകളില്ലാത്ത എന്ത് മേഖലയാണിവിടെയുള്ളത്? നമ്മൾ സ്ത്രീകൾ ഇന്ന് ആകാശത്ത് പോലും പറക്കുന്നു. സ്ത്രീകൾ എത്രത്തോളം പുരോഗമിച്ചുവെന്ന് കോൺഗ്രസിന് ഇപ്പോഴും അറിയില്ല. അതോടൊപ്പം കുടുംബാംഗങ്ങൾക്ക് സ്‌നേഹത്തോടെ പാചകം ചെയ്ത് നൽകുന്നതിന്റെ സുഖവും ശിവശങ്കരപ്പയ്‌ക്ക് അറിയില്ല’ എന്ന് ഗായത്രി സിദ്ധേശ്വര പറഞ്ഞു.

Related Articles

Latest Articles