Thursday, December 25, 2025

തെയ്യം കലാകാരൻ മരിച്ച നിലയില്‍: മൃതദേഹത്തില്‍ പരിക്കും സമീപത്ത് രക്തക്കറയും; ദുരൂഹതയെന്ന് ബന്ധുക്കൾ

കുമ്പള: കാസർകോഡ് കുമ്പള തെയ്യം കലാകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാല്‍ കണ്ണൂര്‍ ചോടാറിലെ മണിച്ചയുടെ മകന്‍ ഐത്തപ്പയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം മൃതദേഹത്തില്‍ പരിക്കും സമീപം രക്തക്കറയും കണ്ടതായി ബന്ധുക്കൾ പറഞ്ഞു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കി. ബന്ധുവായ ശരത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം മുള്ളേരിയ ബളിഗെയില്‍ തെയ്യം കെട്ടു കഴിഞ്ഞ് വീട്ടിലെത്തിയ ഐത്തപ്പയെ സന്ധ്യയോടെ വീടിന്റെ അടുക്കളയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അനക്കമറ്റ നിലയില്‍ കണ്ടെത്തിയ ഐത്തപ്പയെ കാസര്‍​ഗോഡെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Related Articles

Latest Articles