Sabarimala

നെയ് തേങ്ങയെന്ന് കരുതി കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞു;ഫയർ ഫോഴ്സ് ഇടപെട്ട് തിരികെയെടുത്തു;ഉദ്യോഗസ്ഥന് പൊള്ളലേറ്റു

ശബരിമല:നെയ് തേങ്ങയെന്ന് കരുതി സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈല്‍ ഫോണ്‍ അഗ്നി രക്ഷാ സേനയുടെ സമയോചിത ഇടപെടല്‍ മൂലം ഉടമയ്ക്ക് തിരികെ ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു.
കിളിമാനൂര്‍ പള്ളിക്കല്‍ ആനകുന്നം ചന്ദന ഹൗസില്‍ അഖില്‍ രാജിന്റെ മൊബൈല്‍ ഫോണാണ് അഗ്‌നിരക്ഷാ സേനയുടെ ഇടപെടല്‍ മൂലം ആഴിയില്‍ നിന്നും വീണ്ടെടുത്തത്. ഫയര്‍ ഓഫീസറായ വി സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. അഭിഷേകത്തിന് നെയ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെ മൊബൈല്‍ ഫോണും ആഴിയില്‍ വീഴുകയായിരുന്നു. അഗ്‌നി രക്ഷാസേനയുടെ സന്നിധാനം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ പി മധുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ ഗണേശന്‍ ഫയര്‍ ഓഫീസര്‍മാരായ വി സുരേഷ് കുമാര്‍ പി വി ഉണ്ണികൃഷ്ണന്‍ ഇന്ദിരാ കാന്ത്, എസ്എല്‍ അരുണ്‍കുമാര്‍ എന്നിവരുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നേരിയ പൊള്ളലേറ്റ സുരേഷ് കുമാര്‍ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.

anaswara baburaj

Recent Posts

കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു! ഡ്രൈവർ വെന്തുമരിച്ചു

കോന്നാട് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. ഉച്ചതിരിഞ്ഞ് 12.15നായിരുന്നു അപകടം.കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ചേളന്നൂർ…

6 mins ago

രാഹുൽ ഗാന്ധി വരുമോയെന്ന ഭയം മാറി ! മൂന്നാമതും മോദി തന്നെ ; റെക്കോർഡ് ഉയരത്തിലെത്തി ഓഹരി വിപണി ; സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലയിൽ

വീണ്ടും കുതിച്ച് കയറി ഇന്ത്യൻ ഓഹരി വിപണി. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോ​ഗമിക്കുന്നത്. സെൻസെക്സ് 1,720 പോയിന്റിന്റെ…

40 mins ago

മൂന്നാം അങ്കത്തിനൊരുങ്ങി എൻ ഡി എ ! അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും അനുഗ്രഹം വാങ്ങി നരേന്ദ്ര മോദി

ദില്ലി : സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ബിജെപിയുടെ മുതിർന്ന നേതാക്കളെ കണ്ട് നരേന്ദ്ര മോദി. ഭാരത് രത്‌ന ജേതാവും ബിജെപിയുടെ…

43 mins ago

ഇന്ത്യയിൽ നിന്ന് ഭർത്താവിനെ വേണം ! ഷോപ്പിങ് മാളിൽ ക്യൂആര്‍ കോഡുമായി റഷ്യന്‍ യുവതി

ഇന്ത്യയിൽ നിന്ന് ഭർത്താവിനെ വേണമെന്ന റഷ്യൻ യുവതിയുടെ പോസ്റ്റ് വൈറലാകുന്നു. ഇന്ത്യയിലെ ഒരു ഷോപ്പിങ് മാളിന് മുന്നിൽ ക്യു ആർ…

57 mins ago

തലകുനിക്കുന്നതിൽ നിന്നും ഭാരതത്തെ തടഞ്ഞ നേതാവാണ് മോദിയെന്ന് നേതാക്കൾ

പത്തുവർഷം കിണഞ്ഞ് പരിശ്രമിച്ചിട്ടും നൂറു കടക്കാൻ കഴിയാത്തവർ ! പ്രതിപക്ഷത്തെ വാരിയലക്കി നരേന്ദ്രമോദിയുടെ പ്രസംഗം I NDA MEETING

1 hour ago

കേരളത്തിലെ പ്രവർത്തകർ ജമ്മു കശ്മീരിലേതിനേക്കാൾ ത്യാഗം സഹിച്ചു ! രക്തസാക്ഷികളുടെ മണ്ണാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ കേരളത്തയും പ്രവർത്തകരുടെ ത്യാഗത്തെയും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരിക്കുന്നത് യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും…

2 hours ago