തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്നതിനിടെ കാണാതായ ജോയിയെ കണ്ടെത്തുന്നതിനായി നാവിക സേന സ്ഥലത്തെത്തി. നാവിക സേന പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. കടലിനടിയിലുള്ള വസ്തുക്കൾ കണ്ടെത്താൻ നാവിക സേന ഉപയോഗിക്കുന്ന സോണാർ ഉപയോഗിച്ചാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്.
ഇന്നലെ രാത്രിയോടെ നാവിക സേനയുടെ ഏഴംഗസംഘം സ്ഥലത്ത് എത്തിയിരുന്നു. രാത്രി തന്നെ നാവിക സേനയുടെ ഏഴംഗസംഘം പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും ഡിആർഎം ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഇന്ന് തെരച്ചിൽ തുടങ്ങിയത്. അതേസമയം, നാവിക സേനാംഗങ്ങൾക്കൊപ്പം ഫയർഫോഴ്‌സ്, സ്‌കൂബ ഡൈവേഴ്‌സ്, എൻഡിആർഎഫ് അംഗങ്ങളും തെരച്ചിലിനായി ഉണ്ടാകും.
34 മണിക്കൂർ നീണ്ട തിരച്ചിൽ ഇന്നലെ രാത്രിയാണ് നിർത്തിയത്. റെയിൽവേ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. കൂടാതെ, വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. തുടർന്നാണ് ഇന്നലെ തെരച്ചിൽ അവസാനിപ്പിച്ചത്.
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…