Saturday, October 3, 2026

ജോയിക്കായി തെരച്ചിൽ മൂന്നാം ദിവസം : രക്ഷാപ്രവർത്തനത്തിനായി നാവിക സേന ; പരിശോധന ആരംഭിച്ചു ; ആദ്യ തെരച്ചിൽ സോണാർ ഉപയോഗിച്ച്

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്നതിനിടെ കാണാതായ ജോയിയെ കണ്ടെത്തുന്നതിനായി നാവിക സേന സ്ഥലത്തെത്തി. നാവിക സേന പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. കടലിനടിയിലുള്ള വസ്തുക്കൾ കണ്ടെത്താൻ നാവിക സേന ഉപയോഗിക്കുന്ന സോണാർ ഉപയോഗിച്ചാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്.

ഇന്നലെ രാത്രിയോടെ നാവിക സേനയുടെ ഏഴംഗസംഘം സ്ഥലത്ത് എത്തിയിരുന്നു. രാത്രി തന്നെ നാവിക സേനയുടെ ഏഴംഗസംഘം പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും ഡിആർഎം ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി സ്ഥി​തി​ഗതികൾ വിലയിരുത്തിയ ശേഷമാണ് ഇന്ന് തെരച്ചിൽ തുടങ്ങിയത്. അതേസമയം, നാവിക സേനാംഗങ്ങൾക്കൊപ്പം ഫയർഫോഴ്‌സ്, സ്‌കൂബ ഡൈവേഴ്‌സ്, എൻഡിആർഎഫ് അംഗങ്ങളും തെരച്ചിലിനായി ഉണ്ടാകും.

34 മണിക്കൂർ നീണ്ട തിരച്ചിൽ ഇന്നലെ രാത്രിയാണ് നിർത്തിയത്. റെയിൽവേ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. കൂടാതെ, വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. തുടർന്നാണ് ഇന്നലെ തെരച്ചിൽ അവസാനിപ്പിച്ചത്.

Related Articles

Latest Articles