Monday, December 29, 2025

തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ; കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ബന്ധുക്കള്‍

തിരുവല്ല: നിരണത്ത് ആത്മഹത്യ നിലയിൽ കർഷകനെ കണ്ടെത്തി. നിരണം കാണാത്ര പറമ്പില്‍ രാജീവ് ആണ് തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി രാജീവ് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാട്ടത്തിനെടുത്ത പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച 11 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂ‍ര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കും.

രാജീവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറയുന്നത്. ഇക്കുറി പെയ്ത വേനല്‍ മഴയിലും രാജീവിന്റെ കൃഷിയിടത്തില്‍ കനത്ത നാശമാണ് ഉണ്ടായത്.

Related Articles

Latest Articles