ഏവരെയും പ്രതിസന്ധിയിലാഴ്ത്തിയ ഒന്നായിരുന്നു ലോക്ക്ഡൗൺ കാലം. എല്ലാ മേഖലയും കനത്ത പ്രതിസന്ധിയാണ് നേരിട്ടത്. കുട്ടികളുൾപ്പെടെ സ്കൂളുകളിൽ പോകാൻ പോലും കഴിയാതെ ഓൺലൈൻ ക്‌ളാസ്സുകളുമായി വീടുകളിലായിരുന്നു. ഈ സമയത്താണ് പട്ടാളക്കാരോടും തോക്കുകളോടും അതീവ ആരാധനയുള്ള ഒരു വിദ്യാർത്ഥി വീട്ടിലെ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് സൈനിക തോക്കുകളും മറ്റ് ആയുധങ്ങളുടെ രൂപങ്ങളും നിർമ്മിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
തിരുവനന്തപുരം വെങ്ങാനൂരിൽ താമസിക്കുന്ന അഭിറാം എന്ന പോളിടെക്‌നിക് വിദ്യാർഥിയാണ് പാഴ്വസ്തുക്കളിൽ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. വട്ടിയൂർക്കാവിലെ പോളിടെക്‌നിക് കോളേജിലാണ് അഭിറാം പഠിച്ചുകൊണ്ടിരിക്കുന്നത്. ഈ വിദ്യാർത്ഥി തത്വമയിയോട് പ്രതികരിച്ചു. നമ്മുക്ക് ആ പ്രതികരണം കാണാം.
പഠനത്തിനൊപ്പം ഇത്തരം അപൂർവ്വ കഴിവുകൾ വളരെ കുറച്ചുപേർക്ക് മാത്രം ലഭിക്കുന്ന ഒന്നാണ്. ഇതുപോലുള്ള കഴിവുകൾ നമ്മുടെ കുട്ടികൾക്കും ഉണ്ടെങ്കിൽ അവയെ നാം പ്രോത്സാഹിപ്പിക്കേണ്ടതാണ്.

