Monday, December 22, 2025

മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ സമ്മേളനം “സ്ത്രീശക്തി സംഗമം” ഈ മാസം 26 ന് ! മുന്നോടിയായി മഹാതിരുവാതിര സംഘടിപ്പിച്ചു

സ്ത്രീ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും അവയുടെ പരിഹാരവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 26 ന് സമൂഹത്തിലെ വിവിധ മേഖലകളിലെ സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ട് കവടിയാർ ഉദയ്‌പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന തിരുവനന്തപുരം ജില്ലയുടെ സമ്മേളനമായ ” സ്ത്രീശക്തി സംഗമത്തിന്” മുന്നോടിയായി പുത്തരിക്കണ്ടം മൈതാനത്തെ നായനാർ പാർക്കിൽ വച്ച് ഇന്ന് വൈകുന്നേരം നാല് മണിക്ക് മഹാതിരുവാതിര സംഘടിപ്പിച്ചു.

നര്‍ത്തകി ഗായത്രി സുബ്രഹ്മണ്യം മഹാതിരുവാതിര ഉദ്ഘാടനം ചെയ്തു. ഗായിക ഡോ. ഭാവന രാധാകൃഷ്ണന്‍ അദ്ധ്യക്ഷയായി. മഹിളാ സമന്വയ വേദി സംസ്ഥാന സംയോജക അഡ്വ.ആര്‍.എസ്. അഞ്ജനാദേവി, ശ്രീചേതന ജനറൽ സെക്രട്ടറി ഡോ.കെ.എസ്. ജയശ്രീ ,സ്ത്രീശ്കതി സംഗമം ജനറൽ കൺവീനർ നീലിമ R കുറുപ്പ്,സ്ത്രീശ്കതി സംഗമത്തിന്റെ സംഘാടകസമിതി അംഗങ്ങളായ ആര്‍.ബി. രാകേന്ദു, എന്‍.ജയലക്ഷ്മി, തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രീകുമാരരാമ ക്ഷേത്രം തിരുവാതിര സംഘത്തിലെ തങ്കമണിടീച്ചറാണ് മഹാതിരുവാതിര അണിയിച്ചൊരുക്കിയത്.

Related Articles

Latest Articles