Monday, September 21, 2026

തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര പാതിരശേരി സ്വദേശി അരുണ്‍(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന്‍ ശശിധരന്‍ നായരെ സ്ഥലത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇവര്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. നിര്‍മാണ തൊഴിലാളിയാണ് അരുണ്‍. ഹോട്ടല്‍ തൊഴിലാളിയാണ് ശശിധരന്‍നായര്‍. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ അരുണിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Related Articles

Latest Articles