Friday, May 17, 2024
spot_img

പാലക്കാട് രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു; പിന്നാലെ ഭർത്താവിന്റെ അമ്മയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട്: പാലക്കാട് രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് (Suicide) ശ്രമിച്ചു. ഷൊർണൂരിൽ ആണ് സംഭവം. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അനിരുദ്ധ് (4), അഭിനവ് (1) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യയുടെ ആത്മഹത്യാശ്രമം. ഇവർ തൂങ്ങി മരിക്കാൻ ശ്രമിച്ചതായും കണ്ടെത്തി.

സംഭവത്തിന് ശേഷം ദിവ്യയുടെ ഭർത്താവിന്റെ അമ്മയുടെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. അമ്മിണിയമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്താണ് സംഭവത്തിനു പിന്നിലെ കാരണം എന്നത് വ്യക്തമല്ല. ദിവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles