Thursday, December 18, 2025

തിരുവനന്തപുരത്ത് പിടിച്ചത് വൻ കള്ളനോട്ട് ശേഖരം; നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ 40,500 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. സംഭവത്തിൽ നാല്‌ പേരെ വിതുര പോലീസ് കസ്റ്റഡിയിലെടുത്തു. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പോലീസ് പിടികൂടിയത്.

ഇന്നലെ രാത്രി 8.30 തോടെ വിതുര ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ പൊൻമുടി കുളച്ചിക്കര സ്വദേശി സനു എത്തിയിരുന്നു. മദ്യം വാങ്ങിയ ശേഷം നൽകിയത് കള്ളനോട്ടുകളാണെന്ന് ജീവനക്കാർക്ക് സംശയം തോന്നി.തുടർന്ന് ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പോലീസ് പിടികൂടിയത്. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.

Related Articles

Latest Articles