സുരേഷ്ഗോപിയുടെ വാക്കുകൾ തുളച്ചുകയറിയത് പിണറായിയുടെ നെഞ്ചത്ത് | SURESH GOPI MP
സിനിമയിലും ജീവിതത്തിലും പ്രവർത്തിയിലും എല്ലാം സുരേഷ് ഗോപി എന്നും സൂപ്പർസ്റ്റാർ തന്നെയാണ്.കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ സുരേഷ് ഗോപിക്ക് ജയ് വിളികൾ ആയിരുന്നു. കേരളത്തിലെ ബിജെപിയുടെ ശക്തനായ നേതാവാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വമാണ് സുരേഷ് ഗോപി. ബിജെപി എംപിയായ ഈ താരം ജനപ്രതിനിധിയെന്ന നിലയ്ക്കും പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ചെയ്യുന്ന സേവനങ്ങളും കാരുണ്യപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ഭേദമെന്യേ മലയാളികളുടെ മനസ്സില്‍ സവിശേഷമായി ഇടംപിടിച്ചിട്ടുണ്ട്.
എണ്ണിപ്പറയാനാണെങ്കില്‍ എത്ര വേണമെങ്കിലുമുണ്ട് മനുഷ്യസ്‌നേഹത്തിന്റെ മാധുര്യമൂറുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍. കക്ഷി രാഷ്ട്രീയത്തിനതീതമായ ഒരു സ്ഥാനം കേരളീയ സമൂഹത്തില്‍ ഇത് സുരേഷ് ഗോപിക്ക് നേടിക്കൊടുത്തിട്ടുമുണ്ട്. ഏറ്റവും ഒടുവില്‍ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളത് കേരളത്തിലെ വനവാസി ഊരുകളിലെ ജീവിത ദുരിതങ്ങള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതാണ്. കേരളം ഭരിക്കുന്നവര്‍ വനവാസി ഊരുകളോട് കാണിക്കുന്ന ക്രൂരമായ അവഗണനകളുടെ ചിത്രം വെറും ഒന്‍പതു മിനിറ്റിനുള്ളില്‍ അവതരിപ്പിക്കാനും പരിഹാരം തേടാനും സുരേഷ് ഗോപിക്ക് കഴിഞ്ഞു.
അന്തിയുറങ്ങാന്‍ ശരിയായ വീടില്ലാതെ, കുടിവെള്ളം ലഭിക്കാതെ, വൈദ്യുതി എത്താത്ത വനവാസി ഊരുകള്‍ നിരവധിയാണെന്നും ബജറ്റു വിഹിതവും എംപി ഫണ്ടില്‍നിന്ന് അനുവദിക്കുന്ന പണംപോലും കേരളത്തില്‍ യഥാസമയം ചെലവഴിക്കാതെ ലാപ്‌സായിപ്പോകുന്ന അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടിയ എംപി ഈ പാവങ്ങള്‍ക്കുവേണ്ടി സ്വന്തം നിലയ്ക്ക് ചെയ്ത കാര്യങ്ങളും വിവരിക്കുകയുണ്ടായി. പന്ത്രണ്ട് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ച വനവാസികള്‍ കഴിയുന്ന വീടുകളില്‍ മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പോലും പുറത്തുപോകാത്ത സ്ഥിതിയാണ്.

