International

ചാർജറില്ലാതെ ഐഫോണുകൾ വിൽക്കുന്നതിൽ നിന്ന് ആപ്പിളിനെ വിലക്കി; 2 മില്യൺ ഡോളറിലധികം തുക പിഴ ചുമത്തി ബ്രസീൽ; ഫോണിനൊപ്പം ചാർജർ ഇല്ലാത്ത സ്മാർട്ട്ഫോണുകളുടെ വിതരണം ഉടനടി നിർത്തിവയ്ക്കാൻ ഉത്തരവിട്ട് നീതിന്യായ-പൊതു സുരക്ഷാ മന്ത്രാലയം

യുഎസ് ടെക് ഭീമനായ ആപ്പിളിന് ബ്രസീൽ പിഴ ചുമത്തി. ചാർജറില്ലാതെ ഐഫോണുകൾ വിൽക്കുന്നതിൽ നിന്ന് ആപ്പിളിനെ വിലക്കുകയും പിഴ ചുമത്തുകയും ചെയ്തിരിക്കുകയാണ് ബ്രസീൽ. 2 മില്യൺ ഡോളറിലധികം തുക ആപ്പിൾ പിഴ അടക്കേണ്ടി വരും. ഫോണിനൊപ്പം ചാർജർ ഇല്ലാത്ത സ്മാർട്ട്ഫോണുകളുടെ വിതരണം ഉടനടി താൽക്കാലികമായി നിർത്തിവയ്ക്കാൻ കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനിയോട് നീതിന്യായ-പൊതു സുരക്ഷാ മന്ത്രാലയം ഉത്തരവിട്ടു.

കമ്പനിയോട് 12.28 ദശലക്ഷം റിയാസ് പിഴയടക്കാൻ മന്ത്രാലയം ഉത്തരവിട്ടു. ഐഫോൺ 12, 13 മോഡലുകളുടെ വിൽപ്പന നിരോധിക്കുന്നതാണ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഡിഫൻസ് വകുപ്പിന്റെ നടപടി. ചാർജറുകൾ ഇല്ലാതെ എത്തുന്ന ഐഫോൺ പുതിയ പതിപ്പുകളും നിരോധനത്തിൽ ഉൾപ്പെടുന്നുണ്ട്. ഉപഭോക്താവിനെതിരെ വിവേചനം, മൂന്നാം കക്ഷികൾക്ക് ഉത്തരവാദിത്തം കൈമാറൽ എന്നീ കുറ്റങ്ങൾക്ക് ആപ്പിളിനെതിരെ ഡിസംബർ മുതൽ ബ്രസീലിൽ അന്വേഷണം നടക്കുന്നുണ്ട്.

ആപ്പിളിന് മുൻപ് ബ്രസീലിയൻ സ്റ്റേറ്റ് ഏജൻസികൾ പിഴ ചുമത്തിയിട്ടുണ്ട്. എന്നാൽ ഇതിനെതിരെ ആപ്പിൾ ഇതുവരെ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ആപ്പിൾ ചാർജറുകളില്ലാതെ സെല്ലുലാർ ഉപകരണങ്ങൾ വിൽക്കുന്നത് തുടർന്നു. ഐഫോൺ വിൽപ്പനയിൽ നിന്ന് ചാർജറുകളെ ഒഴിവാക്കാനുള്ള തീരുമാനം പാരിസ്ഥിതിക പ്രതിബദ്ധത കൊണ്ടാണെന്നാണ് ആപ്പിളിന്റെ വാദം. എന്നാൽ ആപ്പിളിന്റെ നയത്തിന്റെ അനന്തരഫലമായി ബ്രസീലിയൻ മണ്ണിൽ പരിസ്ഥിതി പ്രശനങ്ങൾ ഇല്ലെന്ന് മന്ത്രാലയം പറയുന്നു.

കാർബൺ ഉദ്‌വമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ആപ്പിൾ ചാർജർ നൽകുന്നതിൽ നിന്നും പിന്മാറുമ്പോൾ അതിന്റെ ഇരട്ടി ചാർജറുകൾ ഉപഭോക്താക്കളുടെ ആവശ്യത്തിനായി മൂന്നാം കമ്പനി എത്തിക്കുന്നതും പരിസ്ഥിക്ക് ദോഷം ചെയ്യുന്ന നടപടിയാണെന്ന് മന്ത്രാലയം അറിയിച്ചു.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago