Sunday, May 19, 2024
spot_img

‘സ്വാമിയേ ശരണമയ്യപ്പ’ … യുദ്ധകാഹളം മുഴക്കി 861 ബ്രഹ്മോസ് റെജിമെന്റ് ; ഇത് ഭാരതത്തിന് അഭിമാന നിമിഷം

ദില്ലി : ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന യുദ്ധ കാഹളം മുഴക്കിയാണ് 861 ബ്രഹ്മോസ് റെജിമെന്റ് എത്തിയത്.കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഏറെ ആവേശം ജനപ്പിച്ചത് ശരണം വിളിയുമായി 861 ബ്രഹ്മോസ് റെജിമെന്റ് എത്തിയതാണ്. നിലവിൽ ഇന്ത്യൻ ആർമിയിലുള്ള മൂന്ന് ബ്രഹ്മോസ് റെജിമെന്റുകളിൽ ഒന്നാണ് 861 മിസൈൽ റെജിമെന്റ്. 1963 ജൂൺ 20 ന്‌ 121 ഹെവി മോർട്ടാർ ബാറ്ററിയും 35 ഹെവി മോർട്ടാർ റെജിമെന്റിന്റെ ബാറ്ററിയും ലയിപ്പിച്ചാണ് ഇത് ആദ്യമായി 861 ലൈറ്റ് ബാറ്ററിയായി ഉയർത്തിയത്.

ആദ്യത്തെ കമാൻഡിങ് ഓഫീസർ ആയിരുന്നു ലെഫ്റ്റനന്റ് കേണൽ സേവാ റാം. ഓപ്പറേഷൻ മേഘൂത്, ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം എന്നിവയിലും റെജിമെന്റ് പങ്കെടുത്തിട്ടുണ്ട്.ലഫ്റ്റന്റ് പ്രജ്വൽ കാലയുടെ നേതൃത്വത്തിലാണ് 861 ബ്രഹ്മോസ് റെജിമെന്റ് ഇക്കുറി റിപ്പബ്ലിക്ക് ദിന പരേഡിൽ അണിനിരന്നത്

Related Articles

Latest Articles