Wednesday, May 29, 2024
spot_img

റിപ്പബ്ലിക് ദിനാഘോഷം; ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന, പരേഡ് ഗ്രൗണ്ട്‍സിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല

ഹൈദരാബാദ് : റിപ്പബ്ലിക് ദിനാഘോഷം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെ മറികടന്ന് പ്രവർത്തിച്ച് തെലങ്കാന സർക്കാർ.രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി. രാജ്ഭവൻ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. എന്നാല്‍, മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തില്ല. ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് സർക്കാരിനെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തത്.

കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ച് വിപുലമായിത്തന്നെ നടത്തണമെന്ന് തെലങ്കാന ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.പരേഡും ഗാർഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. നേരത്തേ രാജ്ഭവനിൽ പതാകയുയർത്തൽ ചടങ്ങ് മാത്രം നടത്തുമെന്നും മുഖ്യമന്ത്രിയുടെ വീട്ടിൽ ചെറുപരിപാടികൾ മാത്രമേ സംഘടിപ്പിക്കൂ എന്നുമായിരുന്നു സംസ്ഥാനസർക്കാർ അറിയിച്ചിരുന്നത്.

Related Articles

Latest Articles