India

ഇത് പുതിയ ചരിത്രം; ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങി; നാസയുടെ പരീക്ഷണം വിജയം; വീഡിയോ കാണാം

ന്യൂയോർക്ക്: ഉല്‍ക്കകളെ ഇടിച്ചുഗതിമാറ്റാനുള്ള ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങി. ഛിന്നഗ്രഹത്തിന്റെ പാതയിൽ വസ്തുക്കൾ സ്ഥാപിച്ച് ഗതി മാറ്റാൻ കഴിയുമോ എന്ന പരീക്ഷണമാണ് ഇന്ന് വിജയം കണ്ടത്. ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ നാസ പുറത്തു വിട്ടു.
മണിക്കൂറില്‍ 22000 കിലോമീറ്റര്‍ വേഗത്തിലാണ് 9 മാസം മുന്‍പ് വിക്ഷേപിച്ച പേടകം ഇടിച്ചത്.
ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.44നാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

This is new history; The Dart probe crashes into an asteroid

ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ഛിന്നഗ്രഹത്തിലേക്കാണ് ഡാർട്ട് ഇടിച്ചിറക്കിയത്. സെക്കന്റിൽ 6.6 കിലോമീറ്റർ വേഗതയിലാണ് ഡാർട്ട് ഛിന്നഗ്രഹത്തിന് നേരെ കുതിച്ചത്. 612 കിലോ ഭാരവും ഒന്നരമീറ്റർ നീളവുമാണ് ഡാർട്ട് പേടകത്തിനുള്ളത്.

This is new history; The Dart probe crashes into an asteroid

അതിവേഗം ഡിഡിമസ് എന്ന മാതൃഗ്രഹത്തെ ചുറ്റുന്ന ഡൈമോര്‍ഫസ് എന്ന ഉല്‍ക്കയായിരുന്നു ലക്ഷ്യം. 170 മീറ്റര്‍ മാത്രം വ്യാസമുള്ള ഡൈമോര്‍ഫസില്‍ ഇടിക്കാനുള്ള ശ്രമം ചെറിയൊരു പാളിച്ചകൊണ്ടുപോലും വിഫലമാകാം എന്നതായിരുന്നു വെല്ലുവിളി. അവസാന അഞ്ചുമണിക്കൂര്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയായിരുന്നു ഡാര്‍ട്ടിന്റെ സഞ്ചാരം. ഒടുവില്‍ ലക്ഷ്യം കാണുകയും ചെയ്തു.

ഡാർക്ക് പേടകത്തിനകത്തെ ക്യാമറ പകർത്തിയ കൂട്ടിയിടിയുടെ അവസാന നിമിഷം വരെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പേടകം ഇതുമായി കൂട്ടിയിടിക്കുന്നത് പകർത്താൻ മറ്റൊരു ചെറിയ ഉപഗ്രഹമായ ലിസിയ ക്യൂബ് കൂടി ഉണ്ടായിരുന്നു. ലിസിയ ക്യൂബ് പകർത്തിയ ചിത്രങ്ങൾ തിരിച്ച് ഭൂമിയിൽ കിട്ടാൻ ചെറിയ താമസം എടുക്കും. ആ ചിത്രങ്ങൾ കിട്ടിക്കഴിഞ്ഞാൽ ഡാർട്ട് പേടകം കൃത്യമായി എവിടെയാണ് ഇടിച്ചിറങ്ങിയത് എന്നു പറയാൻ സാധിക്കും.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

18 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

20 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

23 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago