ന്യൂയോർക്ക്: ഉല്‍ക്കകളെ ഇടിച്ചുഗതിമാറ്റാനുള്ള ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങി. ഛിന്നഗ്രഹത്തിന്റെ പാതയിൽ വസ്തുക്കൾ സ്ഥാപിച്ച് ഗതി മാറ്റാൻ കഴിയുമോ എന്ന പരീക്ഷണമാണ് ഇന്ന് വിജയം കണ്ടത്. ഡാർട്ട് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ നാസ പുറത്തു വിട്ടു.
മണിക്കൂറില്‍ 22000 കിലോമീറ്റര്‍ വേഗത്തിലാണ് 9 മാസം മുന്‍പ് വിക്ഷേപിച്ച പേടകം ഇടിച്ചത്.
ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.44നാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ഛിന്നഗ്രഹത്തിലേക്കാണ് ഡാർട്ട് ഇടിച്ചിറക്കിയത്. സെക്കന്റിൽ 6.6 കിലോമീറ്റർ വേഗതയിലാണ് ഡാർട്ട് ഛിന്നഗ്രഹത്തിന് നേരെ കുതിച്ചത്. 612 കിലോ ഭാരവും ഒന്നരമീറ്റർ നീളവുമാണ് ഡാർട്ട് പേടകത്തിനുള്ളത്.

അതിവേഗം ഡിഡിമസ് എന്ന മാതൃഗ്രഹത്തെ ചുറ്റുന്ന ഡൈമോര്‍ഫസ് എന്ന ഉല്‍ക്കയായിരുന്നു ലക്ഷ്യം. 170 മീറ്റര്‍ മാത്രം വ്യാസമുള്ള ഡൈമോര്‍ഫസില്‍ ഇടിക്കാനുള്ള ശ്രമം ചെറിയൊരു പാളിച്ചകൊണ്ടുപോലും വിഫലമാകാം എന്നതായിരുന്നു വെല്ലുവിളി. അവസാന അഞ്ചുമണിക്കൂര്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയായിരുന്നു ഡാര്‍ട്ടിന്റെ സഞ്ചാരം. ഒടുവില്‍ ലക്ഷ്യം കാണുകയും ചെയ്തു.
ഡാർക്ക് പേടകത്തിനകത്തെ ക്യാമറ പകർത്തിയ കൂട്ടിയിടിയുടെ അവസാന നിമിഷം വരെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പേടകം ഇതുമായി കൂട്ടിയിടിക്കുന്നത് പകർത്താൻ മറ്റൊരു ചെറിയ ഉപഗ്രഹമായ ലിസിയ ക്യൂബ് കൂടി ഉണ്ടായിരുന്നു. ലിസിയ ക്യൂബ് പകർത്തിയ ചിത്രങ്ങൾ തിരിച്ച് ഭൂമിയിൽ കിട്ടാൻ ചെറിയ താമസം എടുക്കും. ആ ചിത്രങ്ങൾ കിട്ടിക്കഴിഞ്ഞാൽ ഡാർട്ട് പേടകം കൃത്യമായി എവിടെയാണ് ഇടിച്ചിറങ്ങിയത് എന്നു പറയാൻ സാധിക്കും.

