Monday, June 17, 2024
spot_img

കുഴിമന്തിയും ഷവര്‍മയും അപകടകാരികൾ അല്ല…! ;എന്നാൽ ഇവ മരണകാരണമാകുന്നത് ഇങ്ങനെ

നോണ്‍ വെജ് ഭക്ഷണത്തോട് ഏറെ പ്രിയമുള്ളവരാണ് മലയാളികള്‍. ഇന്ന് പല രൂപത്തിലും പല ഭാവത്തിലും തീന്‍മേശയില്‍ വിഭവങ്ങള്‍ ലഭ്യവുമാണ്. അറബിക് വിഭവങ്ങളാണ് ഇന്ന് ട്രെന്റ്. കുഴിമന്തി, ഷവര്‍മ തുടങ്ങിയ വിഭവങ്ങള്‍ തീന്‍മേശയിലെ ഇഷ്ടവിഭവങ്ങളായി മാറുന്നു. ഒപ്പം ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചുണ്ടാകുന്ന മരണമുള്‍പ്പെടെയുള്ള വാര്‍ത്തകളാണ് നമ്മുടെ ഉറക്കം കെടുത്തുന്നത്. ഇഷ്ട ഭക്ഷണം ആശങ്കയോടെ നോക്കിക്കാണേണ്ട അവസ്ഥയാണ് ഇന്നുള്ളത്. അടുത്തടുത്തായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഈ ഭക്ഷണങ്ങള്‍ ഇതു പോലെ അപകടമാകുന്നത് തയ്യാറാക്കുന്ന, കഴിയ്ക്കുന്ന രീതികള്‍ കൊണ്ടു തന്നെയാണ് എന്നു വേണം, പറയുവാന്‍.

ഇവ തയ്യാറാക്കുമ്പോള്‍ വരുന്നതാണ് അടുത്ത പാകപ്പിഴ. ഇത്തരം അറേബ്യന്‍, ഗ്രില്‍ഡ് വിഭവങ്ങളെല്ലാം തന്നെ പാകപ്പെടുത്താന്‍ കൃത്യമായ ഊഷ്മാവുണ്ട്. ഈ ചൂടില്‍ വച്ചു വേണം, ഇവ പാകപ്പെടുത്താന്‍. വല്ലാതെ കൂടിയ ചൂടില്‍ പെട്ടെന്ന് തയ്യാറാക്കാന്‍ വേണ്ടി ഇവ പാകം ചെയ്യുമ്പോള്‍ പലപ്പോഴും പുറംഭാഗം മാത്രമാണ് ശരിയായി വേവുന്നത്. ഉള്‍ഭാഗം വേവുന്നില്ല. പഴക്കമുള്ള ഇറച്ചിയെങ്കില്‍ ഇത് നല്ലതു പോലെ വേവിച്ചാല്‍ തന്നെ ഒരു പരിധി വരെ അപകടം ഒഴിവാക്കാം. എന്നാല്‍ ഇതും പുറംഭാഗം മാത്രം വേവുന്ന രീതിയില്‍ വേവിച്ചെടുക്കുന്നതാണ് അപകടമാകുന്നത്.

നോണ്‍ വെജിന്റെ അപകടം എന്ന് പറയുന്നത് ഇത് നല്ല രീതിയില്‍ വേവിച്ചു കഴിച്ചില്ലെങ്കില്‍, പഴകിയതെങ്കില്‍ അണുബാധാ സാധ്യതകള്‍ ഏറെയാണ് എന്നതാണ്. ലഭിയ്ക്കുന്നത് പഴകിയതാണോ എന്ന് മനസിലാക്കാനും പ്രയാസമാണ്. മാത്രമല്ല, ഇവയോരോന്നും സൂക്ഷിയ്ക്കുന്നതിന് നിശ്ചിത തണുപ്പും ആവശ്യമാണ്. നമ്മുടെ നാട്ടിലെ ചൂടുള്ള കാലാവസ്ഥയിലും ഫ്രിഡ്ജിന് ചിലവാകുന്ന പണത്തിന്റെ ലാഭം നോക്കിയും നോണ്‍ വെജ് വിഭവങ്ങള്‍ ശീതീകരിയ്ക്കാത്ത രീതിയില്‍ സൂക്ഷിച്ച് തയ്യാറാക്കുന്നതാണ് ഒരു അപകടം. ഇതില്‍ അണുക്കള്‍ വളരുന്നു. മരണത്തിലേയ്ക്ക് തന്നെ നയിക്കാവുന്ന പല രോഗങ്ങളിലേയ്ക്കും ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും നയിക്കുന്നു.

Related Articles

Latest Articles