Monday, May 27, 2024
spot_img

ചെവിയിൽ ബഡ്സ് ഇടുന്നത് അപകടം ;പകരം സ്വീകരിക്കാം ഈ മാർഗങ്ങൾ

ചിലർക്ക് എന്ത് കിട്ടിയാലും ചെവിയിൽ ഇട്ട് തിരുകുന്ന ശീലം കാണാം. അമിതമായിട്ടുള്ള ബട്‌സിന്റെ ഉപയോഗം ചെവിയിൽ പഞ്ഞിയുടെ അംശം ഇരിക്കുന്നതിലേയ്ക്കും ഇത് അണുബാധ ഉണ്ടാക്കാനും സർവ്വോപരി കേൾവിക്കുറവിലേയ്ക്കും ഇത് നയിക്കാം.പലർക്കും ഒരു തെറ്റിധാരണയുണ്ട്, ഈ ചെവിക്കായം(Ear Wax) വരുന്നത് ചെവിക്ക് അത്ര നല്ലതല്ല എന്ന്. എന്നാൽ, വളരെ നാച്വറലായി നമ്മളുടെ ചെവിയിൽ രൂപപ്പെടുന്ന ഈ ചെവിക്കായം ചെവിയുടെ ആരോഗ്യത്തിന് നല്ലതാണ്. നമ്മളുടെ ചെവിയുടെ അകത്തേയ്ക്ക് അഴുക്കും ബാക്ടീരിയകളും അതുപോലെ, മറ്റ് സാധനങ്ങളുമെല്ലാം കടക്കാതെ ചെവിയെ സംരക്ഷിക്കുന്നത് ഈ ചെവിക്കായമാണ്.

ചെവി വൃത്തിയാക്കാൻ 4 മാർഗങ്ങൾ സ്വീകരിക്കാം.ഒന്ന് ഹൈഡ്രജൻ പെറോക്‌സൈഡ് വെള്ളവും ചേർത്ത് നേർപ്പിച്ചെടുത്തതിന് ശേഷം ഒരു പഞ്ഞി മുക്കിയോ അല്ലെങ്കിൽ ചെവിയിൽ മരുന്ന് ഒഴിക്കുന്ന കുപ്പിയിൽ നിറച്ചോ കുറച്ച് തുള്ളി മാത്രം ചെവിയിൽ ഇറ്റിക്കണം. ഇത് ഒഴിക്കുമ്പോൾ ചെവി നന്നായി ചെരിച്ച് പിടിക്കുക.ചെവിയിലേയ്ക്ക് നന്നായി ആഴ്ന്നിറങ്ങി കഴിയുമ്പോൾ ചെവി തിരിച്ച് കമിഴ്ത്തി പിടിക്കണം. അപ്പോൾ ചെവിയിൽ നിന്നും അഴുക്ക് പുറത്തേയ്ക്ക് വരുന്നതായിരിക്കും.

രണ്ടാമത്തേത് പണ്ട് ചെവി വേദനിക്കുമ്പോൾ പഴമക്കാർ എണ്ണ ചൂടാക്കി ചെറുചൂടോടെ ചെവിയിൽ ഒഴിക്കാറുണ്ട്. ഈ വിദ്യ ചെവിക്കായം നീക്കം ചെയ്യാനും ഉപയോഗിക്കാവുന്നതാണ്. എണ്ണ ഇടിച്ച ശേഷം നന്നായി ആഴ്ന്നിറങ്ങി കഴിയുമ്പോൾ തിരിഞ്ഞ് എണ്ണ പുറത്തേയ്ക്ക് ഒലിക്കുന്നതിന്റെ കൂടെ തന്നെ ചെവിക്കായവും പുറത്തേയ്ക്ക് വരും.

മൂന്നാമത്തേത് ചെവി ചെരിച്ച് പിടിച്ച് ഇതിലേയ്ക്ക് കുറച്ച് തുള്ളി ഗ്ലിസറിൻ ഇറ്റിക്കണം. ഇവ ന്നായി ആഴ്ന്നിറങ്ങിയതിന് ശേഷം തിരിച്ച് കമിഴ്ത്തി പിടിക്കുക. ചെവിയിൽ നിന്നും ചെവിക്കായം പുറത്ത് വരും. അല്ലെങ്കിൽ നിങ്ങൾക്ക് ഒരു സോഫ്റ്റ് കോട്ടൻ തുണി ഉപയോഗിച്ച് ചെവി പതുക്കെ വൃത്തിയാക്കി എടുക്കാം.

ചെവിയിലേയ്ക്ക് ചെറിയ ചൂടോടുകൂടി ചൂടുവെള്ളം ഇറ്റിച്ച് വിടുന്നതും ചെവിക്കായം നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. കുറച്ച് കുറച്ച് വെള്ളം ഇറ്റിച്ച് കൊടുത്ത് ചെവി പിന്നീട് കമിഴ്ത്തി പിടിക്കണം.

Related Articles

Latest Articles