Monday, May 20, 2024
spot_img

പരമശിവന്റെ ഇഷ്ട സസ്യം…! കൂവളം നട്ടാൽ ഫലം ഇതാണ് ,അറിയേണ്ടതെല്ലാം

പരമശിവന്റെ ഇഷ്ട സസ്യമാണ് കൂവളം.അതോടൊപ്പം തന്നെ ശിവക്ഷേത്രങ്ങളിൽ പ്രധാന്യമേറിയ ഒരു ചെടിയാണ് കൂവളം. ശിവമല്ലി എന്നറിയപ്പെടുന്ന ഈ ചെടിയുടെ മുള്ളുകള്‍ ശക്തിസ്വരൂപവും ശാഖകള്‍ വേദവും വേരുകള്‍ രുദ്രരൂപവുമാണെന്ന് സങ്കൽപ്പിക്കപ്പെടുന്നു. കൂവളത്തിൻ്റെ മൂന്നായി പിരിഞ്ഞ ഇതളുകള്‍ പരമശിവൻ്റെ തൃക്കണുകളാണെന്നാണ് വിശ്വാസം. ശിവക്ഷേത്രങ്ങളിൽ അര്‍ച്ചനയ്ക്കും മാലയ്ക്കുമായാണ് കൂവളത്തിലകള്‍ ഉപയോഗിക്കുന്നത്. അമാവാസി പൗർണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ കൂവളത്തെയും സ്വാധീനിക്കുന്നു. ആയതിനാൽ ഈ ദിവസം കൂവളത്തില ഔഷധ അവശ്യങ്ങൾക്കോ മാറ്റ് അവശ്യങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ല.

ഇതോടൊപ്പം മാസപ്പിറവി, അഷ്ടമി, നവമി. ചതുര്‍ത്ഥി, തിങ്കളാഴ്ച എന്നീ ദിവസങ്ങളിലും കൂവളത്തില പറിക്കാൻ പാടില്ല. ഈ ദിവസങ്ങളിൽ ഇല പറിച്ചാൽ ശിവകോപത്തിന് കാരണമാകുമെന്നാണ് വിശ്വാസം. ചിത്തിര നക്ഷത്രക്കാരുടെ ജന്മവൃക്ഷം കൂടിയാണ് കൂവളം.വീടിൻ്റെ തെക്കു വശത്തോ പടിഞ്ഞാറ് വശത്തോ കൂവളം നടുന്നതും എല്ലാ ദിവസവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതിലൂടെ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒരു കൂവളം നട്ടാൽ അശ്വമേധ യാഗം, കാശി-രാമശ്വര ശിവക്ഷേത്ര ദര്‍ശനം, ആയിരം പേര്‍ക്ക് അന്നദാനം, ഗംഗാ സ്നാനം എന്നിവയുടെ ഫലങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. ശുദ്ധവൃത്തി ഇല്ലാത്ത സ്ഥലങ്ങളിൽ കൂവളം നട്ടാൽ കുടുംബത്തിന് ദോഷമുണ്ടാകും. ഒരു സാഹചര്യത്തിന് കൂവളം നശിക്കാതെ നോക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ആയുര്‍വേദത്തിലും വളരെ പ്രധാന്യമേറിയ ചെടിയാണ് കൂവളം. പ്രമേഹം, വാതം കഫം ഛർദി, ക്ഷയം, അതിസാരം എന്നിവ ശമിപ്പിക്കാൻ കൂവളം അത്യതമമാണ്. കൂവളത്തിലയുടെ ചാറെടുത്തു ചെവിയിൽ പകർന്നാൽ ചെവി വേദന ചെവിയിലെ പഴുപ്പ് എന്നിവ മാറും. കുമിൾ രോഗങ്ങളെ ചെറുക്കാൻ കൂവളത്തിലായിൽ നിന്നും ഉണ്ടാക്കുന്ന തൈലത്തിനു സാധിക്കും.

Related Articles

Latest Articles