Saturday, May 18, 2024
spot_img

ചൈനയ്ക്ക് ഇത് തിരിച്ചടികളുടെ കാലം ; വമ്പൻ നീക്കവുമായി കേന്ദ്ര സർക്കാർ, ഒപ്പം അദാനിയും !

തരം കിട്ടിയാൽ എങ്ങനെ ഭാരതത്തെ ആക്രമിക്കാമെന്നും തരംതാഴ്ത്താമെന്നും ഉറ്റുനോക്കിയിരിക്കുന്നവരാണ് ചൈന. എന്നാൽ, ഭാരതത്തിനെതിരെ തിരിഞ്ഞ ചൈനയ്ക്ക് ഇത് തിരിച്ചടികളുടെ കാലമാണ്. ജി 20 ഉച്ചകോടി ഇന്ത്യയെ സംബന്ധിച്ച് വളരെ നേട്ടങ്ങളാണ് ഉണ്ടാക്കിയതെങ്കിൽ ചൈനയെ സംബന്ധിച്ച് വന്‍ തിരിച്ചടികളാണ് തുടർന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാരണം, ലോകം ഉറ്റുനോക്കുന്ന തരത്തിൽ ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ, ഭാരതത്തെ തകർക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ശക്തികൾക്കെതിരെ കർശനമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അതിന് വിവിധ രാജ്യങ്ങളിൽ നിന്നും ശക്തമായ പിന്തുണ തന്നെയാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്. ഇപ്പോഴിതാ, ചൈനയെ നേരിടാനുള്ള ഇന്ത്യയുടെ ഡയമണ്ട് നെക്ലേസ് പദ്ധതിയുടെ ഭാഗമായി ഇന്തോനേഷ്യയിലെ‍ സബാംഗ് തുറമുഖത്തില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുകയാണ് അദാനി.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ സമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിക്കുകയാണ്. കടം കൊടുത്ത് രാജ്യങ്ങളെ കടക്കാരാക്കി മാറ്റി സ്വന്തം വരുതിക്ക് നിര്‍ത്തുന്ന നയതന്ത്രം വഴി ഇന്ത്യയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദുര്‍ബലരാക്കി നിര്‍ത്തുക എന്നതാണ് ചൈനയുടെ തന്ത്രം. അവര്‍ അതിനെ String of pearl Strategy അതായത് പവിഴമുത്ത് മാല തന്ത്രം എന്നാണ് വിളിക്കുന്നത്. ഇന്ത്യയ്‌ക്ക് ചുറ്റുമുള്ള രാജ്യങ്ങളില്‍ നാവിക ബേസ് ഉണ്ടാക്കുകയാണ് ചൈനയുടെ തന്ത്രം. അതുവഴി ഇന്ത്യയെ പേടിപ്പിച്ച് നിര്‍ത്തുകയാണ് ചൈനയുടെ ലക്ഷ്യം. ആവശ്യമെങ്കില്‍ ആക്രമിക്കുകയുമാവാം. അതിനായി വന്‍തുക വായ്പ നല്‍കി തങ്ങളുടെ ഭൗമതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പിന്തുണ ഈ രാജ്യങ്ങളില്‍ നിന്നും നേടിയെടുക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ബംഗ്ലാദേശ്,പാകിസ്ഥാന്‍,ശ്രീലങ്ക എന്നിവിടങ്ങളില്‍ ചൈന സ്വാധീനമുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഇതിനെതിരെ ഇന്ത്യ ആസൂത്രണം ചെയ്ത പദ്ധതിയാണ് ഡയമണ്ട് നെക്ലെസ് തന്ത്രം. ഇന്ത്യയ്‌ക്ക് ചുറ്റുമുള്ള നയതന്ത്രപ്രാധാന്യത്തോടെ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളില്‍ നാവിക കേന്ദ്രം സ്ഥാപിച്ച് ചൈനയെ പ്രതിരോധത്തില്‍ നിര്‍ത്തുക എന്നതാണ് ഡയമണ്ട് നെക്ലേസ് തന്ത്രം. ഈ തന്ത്രത്തിലൂടെ ഇന്ത്യ അവരുടെ നാവിക അടിത്തറ ഇന്ത്യാസമുദ്രത്തിനടുത്തുള്ള രാജ്യങ്ങളിലേക്ക് കൂടി വികസിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സിംഗപ്പൂരിലെ ചംഗി നേവല്‍ ബേസ്, ഇന്തോനേഷ്യയിലെ സബാങ് തുറമുഖം, ഒമാനിലെ ദുകം തുറമുഖം, സീഷെല്‍സിലെ അസംപ്ഷന്‍ ദ്വീപ്, ഇറാനിലെ ചാബഹര്‍ തുറമുഖം എന്നിവിടങ്ങളില്‍ സ്വാധീനമുറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇന്തോനേഷ്യയിലെ സബാങ് തുറമുഖത്ത് 100 കോടി ഡോളര്‍ മുടക്കാന്‍ അദാനി മുന്നോട്ട് വരുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത് വളരെയധികം സഹായകമാണ്. അതേസമയം, ഇപ്പോൾ തന്നെ കനത്ത തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ചൈനയ്ക്കേറ്റിരിക്കുന്ന കനത്ത പ്രഹരം തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ വാർത്ത.

Related Articles

Latest Articles