Friday, December 19, 2025

തോമസ് ഐസക് ആരോടും മിണ്ടാതെ,തലയിൽ മുണ്ടിട്ട് വോട്ട് ചെയ്ത് മുങ്ങി

മാധ്യമങ്ങളെ അറിയിക്കാതെ നേരത്തേ വോട്ട് ചെയ്ത് മടങ്ങി ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പിന് തലേന്ന്, ആലപ്പുഴ എസ്‍ടിബി സ്കൂളിൽ രാവിലെ പത്തരയോടെ വോട്ട് ചെയ്യാനെത്തുമെന്നാണ് മന്ത്രി തോമസ് ഐസകിന്‍റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നത്. പ്രമുഖനേതാക്കളും വിഐപി വോട്ടർമാരും എപ്പോഴാണ് വോട്ട് ചെയ്യാനെത്തുക എന്ന് മാധ്യമപ്രവർത്തകർ തലേന്ന് അന്വേഷിച്ചാൽ സമയം അറിയിക്കാറുള്ളതുമാണ്. എന്നാൽ നേരത്തേ അറിയിച്ച സമയത്തിന് വളരെ മുമ്പേ തന്നെ വന്ന് മന്ത്രി തോമസ് ഐസക് വോട്ട് ചെയ്ത് മടങ്ങി. മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാൻ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവർ പ്രതികരിക്കാൻ തയ്യാറായില്ല. മന്ത്രി എറണാകുളത്തേക്കാണ് വോട്ട് ചെയ്ത ശേഷം പോയതെന്നാണ് അറിയുന്നത്.  തദ്ദേശതെരഞ്ഞെടുപ്പ് കഴിയാതെ ഇനി ഒരു വിഷയത്തിലും പ്രതികരിക്കുകയോ ചെയ്യില്ലെന്ന് നേരത്തേ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന്‍റെ ഭാഗമായിട്ടാകണം മാധ്യമങ്ങളെ ഒഴിവാക്കി ധനമന്ത്രി നേരത്തേ വോട്ട് ചെയ്ത് മടങ്ങിയതെന്നാണ് കരുതപ്പെടുന്നത്.

Related Articles

Latest Articles