Sunday, June 16, 2024
spot_img

രാജസ്ഥാനിൽ ബിജെപി മുന്നേറുന്നു,ബന്ദ് നടത്തി ഒതുക്കാമെന്നു ആരും കരുതണ്ട

രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്ന് തുടങ്ങി. ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ലീഡ് നില പുറത്തു വന്ന പത്ത് സീറ്റുകളില്‍ ആറിടത്ത് ബിജെപിയും, നാലിടത്ത് കോണ്‍ഗ്രസും മുന്നിലാണെന്ന് രാജസ്ഥാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജസ്ഥാനിലെ 21 ജില്ലകളിലെ 636 ജില്ല പരിഷത്തുകളിലേയും, 4371 പഞ്ചായത്ത് ഭരണസമിതിയിലേയും ഫലമാണ് ഇന്ന് പുറത്തു വരിക.

അന്തിമഫലം വൈകിട്ടോടെ പുറത്ത് വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. ഭാരത് ബന്ദ് നടക്കുന്നതിനിടെ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

636 ജില്ലാ പരിഷത്ത് തസ്തികകളിലേക്ക് 1,778 പേരും 4,371 പഞ്ചായത്ത് സമിതി തസ്തികകളിലേക്ക് 12,663 പേരും മത്സരരംഗത്തുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് പറഞ്ഞു.

Related Articles

Latest Articles