Wednesday, May 15, 2024
spot_img

ഒഴിയാ ബാധയായി ഭക്ഷ്യവിഷ ബാധ!!
തൃശൂർ ശോഭാ സിറ്റി മാളിൽ നിന്നും ഭക്ഷണം കഴിച്ചവർ അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ

തൃശൂർ : ശോഭാ സിറ്റി മാളിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ ഏഴു പേർ ആശുപത്രിയിൽ. കാട്ടൂർ കാരാഞ്ചിറയിലുള്ളവരാണ് ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലായത്. കുട്ടികൾ അടക്കമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശൂർ ശോഭാ സിറ്റി മാളിലെ മാം ബിരിയാണി ഹട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ചികിത്സയിലുള്ളതെന്നാണ് റിപ്പോർട്ട്.

തൃശൂരിലെ എംജി റോഡിലുള്ള മറ്റൊരു ഹോട്ടലായ ബുഹാരീസിൽ നിന്നും ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചിരുന്നു. ഇവിടെ നിന്ന് ബിരിയാണി കഴിച്ച പെൺകുട്ടിക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് എത്തി ഹോട്ടൽ അടപ്പിക്കുകയായിരുന്നു. എന്നാൽ അടപ്പിച്ച ഹോട്ടൽ അനുമതിയില്ലാതെ വീണ്ടും തുറക്കുകയും ഇത് വിവാദമാവുകയും ചെയ്തു.

Related Articles

Latest Articles