Thursday, October 8, 2026

വനിതാ ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി;
വിമാനത്തിൽ നിന്നും രണ്ട് യാത്രക്കാരെ ഇറക്കിവിട്ടു

ദില്ലി : വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ രണ്ട് യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്താക്കി. ദില്ലി –ഹൈദരാബാദ് സ്പൈസ്‌ ജെറ്റ് വിമാനത്തിലാണ് സംഭവമുണ്ടായത്. വിമാനത്തിനുള്ളിൽ പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപിക്കുകയായിരുന്നു.

ജീവനക്കാരിയുടെ ദേഹത്ത് യാത്രക്കാരൻ സ്പർശിച്ചതായും മറ്റു ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നു. ദില്ലിയിൽ നിന്ന് വിമാനം പുറപ്പെടാൻ നിമിഷങ്ങൾ ശേഷിക്കെയാണ് യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായാണ് പെരുമാറിയതെന്നും ജീവനക്കാരിയെ ഇയാൾ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്പൈസ്‌ ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു.

യാത്രക്കാരൻ പിന്നീട് ക്ഷമാപണം എഴുതി നൽകിയെങ്കിലും കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ യാത്രക്കാരനെയും അയാളുടെ കൂടെ ഉണ്ടായിരുന്നയാളെയും യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles