Sunday, December 21, 2025

സംസ്ഥാനത്ത് മൂന്നിടങ്ങളിലായി മൂന്ന് മരണം; മരിച്ചത് ഇരുചക്ര വാഹന യാത്രക്കാർ, ഒരാൾ പോക്‌സോ കേസിലെ പ്രതി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി സംഭവിച്ച വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിലും തൃശൂർ കുന്നംകുളത്തും കൊല്ലം ആയൂരിലുമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കല്ലം പാറ മച്ചിങ്ങൽ ഷെറിൻ ആണ് അപകടത്തിൽ മരിച്ചത്. മകനൊപ്പം ബൈക്കിൽ സഞ്ചരിച്ച അമ്മയ്ക്ക് പരുക്കേറ്റു. പോക്സോ കേസിൽ പ്രതി പട്ടികയിലുള്ള ആളുകൂടിയാണ് ഷെറിൻ.

കൊല്ലം ആയൂരിലുണ്ടായ അപകടത്തിൽ വെളിയം സ്വദേശി മനോജ് ആണ് മരിച്ചത്. 25 വയസായിരുന്നു. സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആയൂർ അഞ്ചൽ പാതയിൽ പെരിങ്ങളൂറിനു സമീപമായിരുന്നു അപകടം.

കുന്നംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. പഴഞ്ഞി വെട്ടിക്കടവത്ത് വെച്ചാണ് അപകടം. വെസ്റ്റ് മങ്ങാട് സ്വദേശി ശരത് അപകടത്തിൽ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മങ്ങാട് സ്വദേശി അനുരാഗിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles