Wednesday, May 22, 2024
spot_img

‘ഷെർഷാ’ ഇനി എന്നെന്നും ജീവിക്കുമെന്ന് സിദ്ധാർത്ഥ് മൽഹോത്ര ; പരംവീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്രയുടെ പേരിൽ ഒരു ദ്വീപ്

ആന്‍ഡമാന്‍ നിക്കോബാറിലെ ഒരു ദ്വീപിന് പരംവീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്രയുടെ പേര് നൽകി പ്രധാനമന്ത്രി . ഇതിനോട് പ്രതികരിച്ച് നടൻ സിദ്ധാർത്ഥ് മൽഹോത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ നടപടി ‘ഷെർഷാ’ എന്നെന്നേക്കുമായി നിലനിൽക്കുമെന്ന് ഉറപ്പാക്കുന്നതാണെന്ന് സിദ്ധാർത്ഥ് വ്യക്തമാക്കി. ആന്‍ഡമാന്‍ നിക്കോബാറിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര നേടിയവരുടെ പേരാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയിരിക്കുന്നത്

രാജ്യത്തിന് വേണ്ടി ജീവൻകൊടുത്ത വീര നായകനാണ് പരംവീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്ര. ഇദ്ദഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘ഷെർഷാ’. ചിത്രത്തിൽ വിക്രം ബത്രയെ അവതരിപ്പിച്ചിരിക്കുന്നത് സിദ്ധാർത്ഥ് മൽഹോത്രയാണ്.

Related Articles

Latest Articles