യു എസ് :അതിശൈത്യത്തിന്റെ പിടിയിലായ അമേരിക്കയിലെ അരിസോണയിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു. തണുത്തുറഞ്ഞ വുഡ്‌സ് കാന്യാൻ തടാകത്തിലൂടെ നടക്കുമ്പോൾ തെന്നിവീണാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന, ഭാര്യ ഹരിത മുദ്ദാന, സുഹൃത്ത് ഗോകുൽ എന്നിവരാണ് മരിച്ചത്.
ചാൻഡ്‌ലർ എന്ന സ്ഥലത്താണ് ഇവർ താമസിച്ചിരുന്നത്. ഹരിത ആശുപത്രിയിൽ വെച്ചും മറ്റ് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ചും മരിച്ചു. അമേരിക്കയിൽ ഇതുവരെ കൊടുംശൈത്യത്തിന്റെ പിടിയിൽപെട്ട് എഴുപതോളം പേരാണ് മരിച്ചത്.

