Saturday, June 1, 2024
spot_img

ലാഹോറില്‍ ബോംബ് സ്ഫോടനം: 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ലാഹോർ: പാകിസ്ഥാനിലെ ലാഹോറില്‍ (Lahore) ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. ലാഹോറിലെ പ്രസിദ്ധമായ അനാർക്കലി ബസാറിലാണ് സ്ഫോടനം ഉണ്ടായത്. മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ലാഹോര്‍ പോലീസ് വക്താവ് റാണ ആരിഫ് അറിയിച്ചു.

ഉച്ചയോടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ബസാറിനുള്ളിലെ കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഇതിനായി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ബജാദാര്‍ സ്ഫോടനത്തില്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Articles

Latest Articles