Friday, January 9, 2026

ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷം ആരംഭിച്ച് പോലീസ്

തൃശൂ‍ർ : ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു. തൃശൂ‍ർ കാറളം ഹരിപുരം സ്വദേശി മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനനെയും മകൻ ആദർശിനെയും വീട്ടിലെ ഹാളിലും ഭാര്യ മിനിയെ ബെഡ് റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച മോഹനൻ വീടിനോട് ചേ‍ർന്നുതന്നെ പലചരക്ക് കട നടത്തിയിരുന്നു. മകൻ ആദർശ് കാറളം സ്കൂളിലെ വി എച്ച് എസ് ഇ വിദ്യാർത്ഥിയാണ്. കട തുറക്കാത്തതിനെ തുടർന്ന് രാവിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവ‍ർ അന്വേഷിച്ചപ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീടിന്റെ കതക് ചവിട്ടി തുടർന്നാണ് അകത്തേക്ക് കടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles