Tuesday, June 18, 2024
spot_img

പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സംസ്ഥാനത്ത് രാസലഹരി വിൽപ്പന തകൃതി, വിൽപ്പന സംഘങ്ങളിൽ കൂടുതലും വിദ്യാർത്ഥികൾ! കൊച്ചിയിൽ വാടകവീടെടുത്ത് ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ പോലീസ് വലയിലായത് യുവതി ഉൾപ്പെടെ സിവിൽ ഏവിയേഷൻ വിദ്യാർത്ഥികളായ മൂന്നുപേർ

കൊച്ചി: പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വില്പന ചെയ്‌ത മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കൊച്ചിയിൽ 18കാരിയടക്കം മൂന്ന് പേർ അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ അഭിരാം, അഭിന്‍, അനുലക്ഷ്‍മി എന്നിവരാണ് പിടിയിലായത്.സംഘത്തിലെ യുവതി സിവിൽ ഏവിയേഷന്‍ വിദ്യാർത്ഥിനിയാണ്. ദേശാഭിമാനി റോഡിൽ യുവതി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് അധികൃതർ 120 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പൊലീസ് എത്തുമ്പോൾ ലഹരിവസ്തു തൂക്കി പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു മൂവരും. അഭിരാമാണ് സംഘത്തിന്‍റെ നേതാവെന്ന് പൊലീസ് അറിയിച്ചു.

ഇടുക്കി സ്വദേശികളായ മൂന്ന് പേരും പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് ലഹരിവില്പന നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായാണ് വീട് കേന്ദ്രീകരിച്ച് വില്‍പ്പന തുടങ്ങിയത്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു പൊലീസിന്‍റെ നടപടി. എവിടെ നിന്നാണ് ലഹരി വസ്തു കൊണ്ടുവന്നത് എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നത് ഉള്‍പ്പടെ ഉള്ള കാര്യങ്ങൾ ഊർജിതമായി അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി

Related Articles

Latest Articles