Three people were arrested with 20.5 kg of ganja kept at home
മലപ്പുറം: വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49), മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണംക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോൺ വില്ല വീട്ടിൽ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരാണ് അറസ്റ്റിലായത്. ചെമ്മങ്കടവ് താമരക്കുഴിയിലാണ് സംഭവം.
ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച കഞ്ചാവ് ചെറുകിട കച്ചവടക്കാർക്ക് നൽകാൻ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്താൻ ഒരുങ്ങുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഒന്നാം പ്രതി പാലോളി ഇബ്രാഹിം വധശ്രമം, ലഹരിക്കടത്ത്, അടിപിടി തുടങ്ങിയ പതിനഞ്ചോളം കേസിലെ പ്രതിയാണ്.
അന്വേഷണസംഘത്തിൽ മലപ്പുറം ഡിവൈ.എസ്.പി പി. അബ്ദുൽ ബഷീർ, പോലീസ് ഇൻസ്പെക്ടർ ജോബി തോമസ്, സബ് ഇൻസ്പെക്ടർ ജിഷിൽ, എ.എസ്.ഐമാരായ സന്തോഷ്, തുളസി, സി.പി.ഒ അനീഷ് ബാബു, ദ്വിദീഷ്, ജെയ്സൽ, ജില്ല ആന്റി നാർകോട്ടിക് ടീം അംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലീം, ആർ. ഷഹേഷ്, കെ.കെ. ജസീർ എന്നിവരുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…