Tuesday, September 22, 2026

കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്കു നേരെയുണ്ടായ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ, പ്രതികളെ സംബന്ധിച്ച് കൂടുതൽ പരിശോധന നടത്താൻ പോലീസ്

കണ്ണൂർ: കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്കു നേരെയുണ്ടായണത്തിൽ മൂന്ന് പ്രതികൾ പോലീസിന്റെ പിടിയിൽ. ഞാറാഴ്ച രാത്രി ഏഴിനും ഏഴരയ്ക്കുമിടയിലാണ് മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടാവുന്നത്. തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി എക്സ്പ്രസ്, ചെന്നെ സൂപ്പർ ഫാസ്റ്റ്, ഓഖ-എറണാകുളം എക്സ്പ്രസ് എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി എക്സ്പ്രസ് ആക്രമിക്കപ്പെട്ടത്. കല്ലേറിൽ കോച്ചിന്റെ ജനൽച്ചില്ല് തകർന്നു.

രണ്ടാമത്തെ കല്ലേറ് നടന്നത് കണ്ണൂരിനും കണ്ണൂർ സൗത്തിനും ഇടയിലാണ്. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക്‌ പോകുന്ന ചെന്നെ സൂപ്പർ ഫാസ്റ്റിന്റെ എ.സി. കോച്ചിന്റെ ജനൽച്ചില്ല് തകർന്നു. ഓഖ-എറണാകുളം എക്സ്പ്രസിന് (16337) നേരേ നീലേശ്വരം എത്തും മുന്നേയാണ് കല്ലെറുണ്ടായത്. മുൻപിലെ ജനറൽ കോച്ചിൽ കല്ല് വീണു. ആർക്കും പരിക്കില്ല. മൂന്നും വ്യത്യസ്ത വണ്ടികളാണെങ്കിലും കല്ലേറ് ഒരേദിവസം ഒരേസമയം നടന്നത് റെയിൽവേ ഗൗരവമായിട്ടാണ് അന്വേഷിക്കുന്നത്.

Related Articles

Latest Articles