പിലിഭിത്ത്: മൂന്നു ഖാലിസ്ഥാൻ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. പിലിഭിത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഗുരുദാസ്‌പൂരിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളാണ് കൊല്ലപ്പെട്ടവർ. ഇവർ യു പി യിലേക്ക് കടന്ന് ഒളിച്ചു താമസിക്കുന്നതായി പഞ്ചാബ് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് യു പി പോലീസിന്റെ പ്രത്യേക സംഘം ഭീകരരുടെ ഒളിത്താവളം വളയുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
2024 ഡിസംബർ 19 നാണ് പഞ്ചാബ് ഗുരുദാസ്പൂരിലെ പോലീസ് എയ്‌ഡ് പോസ്റ്റ് ഭീകരർ ആക്രമിച്ചത്. ഗ്രനേഡ് ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തിന് ശേഷം ഖാലിസ്ഥാൻ സിന്ദാബാദ് എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഭീകരരിൽ നിന്ന് എ കെ സീരിസ് തോക്കുകൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ തുടങ്ങി വൻ ആയുധ ശേഖരം പിടിച്ചെടുത്തു. പഞ്ചാബിൽ സ്ഫോടനം നടത്തിയ ശേഷം റോഡുമാർഗം നേപ്പാളിലേക്ക് കടക്കാനായിരുന്നു ഭീകരരുടെ പദ്ധതി

