Monday, December 22, 2025

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു, ഒരു ജവാന് വീരമൃത്യു

പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വിരമൃത്യു. വ്യാഴാഴ്ച രാവിലെയാണ് പുല്‍വാമ ജില്ലയിലെ ദലിപോറ ഏരിയയില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ മൂന്ന് ഭികരവാദികളെ സൈന്യം വധിച്ചു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന ഭീകരര്‍ ഒളിച്ചിരുന്ന വീട് വളയുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ഒരു ജവാന്‍ ജീവന്‍ നഷ്ടപ്പെട്ടത്. കൂടുതല്‍ ഭീകരര്‍ ഉണ്ടായേക്കാമെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്‌

Related Articles

Latest Articles