Friday, December 12, 2025

മംഗളൂരുവിലെ റിസോർട്ടിലെ സ്വമ്മിങ് പൂളിൽ മൂന്ന് യുവതികൾ മരിച്ച നിലയിൽ ! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മംഗളൂരുവിലെ ഉള്ളാലിലുള്ള സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂര്‍ സ്വദേശിനികളായ നിഷിദ (21), കീര്‍ത്തന (21), പാര്‍വതി(20) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നീന്തലറിയാത്ത യുവതി മുങ്ങി താഴ്ന്നപ്പോൾ മറ്റ് രണ്ട് പേർ രക്ഷിക്കാൻ ശ്രമിക്കുകയും ഒടിവിൽ ഇവർകൂടി അപകടത്തിൽപെടുകയുമായിരുന്നു

സംഭവം നടക്കുമ്പോള്‍ ഇവര്‍ മൂന്നുപേര്‍ മാത്രമേ പരിസരത്ത് ഉണ്ടായിരുന്നുള്ളു എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles