Tuesday, November 3, 2026

അപൂർവ്വ പുരസ്‌കാരം നൽകി നരേന്ദ്രമോദിയെ ആദരിക്കാനൊരുങ്ങി നൈജീരിയ ; എലിസബത്ത് രാജ്ഞിക്ക് ശേഷം ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പുരസ്കാരം വിദേശ പൗരന് നൽകുന്നത് ഇതാദ്യം

അബുജ : ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പുരസ്‌കാരം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കാനൊരുങ്ങി നൈജീരിയ. നൈജീരിയയിലെ രണ്ടാമത്തെ ഉന്നത ബഹുമതിയാണിത്. 1963 മുതലാണ് ഈ ബഹുമതി നൽകാൻ ആരംഭിച്ചത്. രാജ്യത്തിന്റെ ഏറ്റവും ഉന്നത ബഹുമതിയായ ദി ഓർഡർ ഓഫ് ദി ഫെഡറൽ റിപ്പബ്ലിക്കിന് തൊട്ടു താഴെയാണ് ഇതിന്റെ സ്ഥാനം.
1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി. പ്രധാനമന്ത്രിക്ക് ഒരു വിദേശരാജ്യം നൽ‌കുന്ന 17-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.

പതിനേഴ് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്.
സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ശക്തമാക്കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. നൈജീരിയന്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മോദി എക്‌സില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് മോദിയുടേത്. നൈജീരിയയില്‍ നിന്ന് അദ്ദേഹം ബ്രസീലിലേക്ക് പോകും.

Related Articles

Latest Articles