Monday, December 29, 2025

ഓണത്തെ വരവേറ്റ് മലയാളികള്‍; തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന്

തൃപ്പൂണിത്തുറ: ചരിത്രപ്പെരുമയുടെ സ്മരണകള്‍ ഉണര്‍ത്തി തൃപ്പൂണിത്തുറ അത്തഘോഷയാത്ര ഇന്ന് നടക്കും. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടക്കാതെ പോയ ആചാരപരമായ ഘോഷയാത്ര ഇക്കുറി വര്‍ണാഭമായ രീതിയില്‍ നടത്താനാണ് നഗരസഭ കൗണ്‍സിലിന്റെ തീരുമാനം. തൃപ്പൂണിത്തുറ അത്താഘോഷത്തിനു തുടക്കം കുറിക്കുന്ന അത്തപ്പതാക ഹില്‍ പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധി അനുജന്‍ തമ്പുരാന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവിക്കു കൈമാറി.

വൈസ് ചെയര്‍മാന്‍ ഒ.വി.സലിം അധ്യക്ഷനായിരുന്നു. തുടര്‍ന്ന് അത്തപ്പതാകയും കൊടിമരവും ഘോഷയാത്രയായി അത്തം നഗറില്‍ എത്തിച്ചു. അത്താഘോഷം ഇന്നു രാവിലെ ഒന്‍പതിന് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. അത്തപ്പതാക ഉയര്‍ത്തിയതിനു ശേഷം വര്‍ണാഭമായ ഘോഷയാത്ര നടക്കും. ഹില്‍പാലസില്‍ കൈത്താളം സംഘത്തിന്റെ നേതൃത്വത്തില്‍ കൈകൊട്ടിക്കളിയും തെയ്യവും നടന്നു. ലായം കൂത്തമ്പലത്തില്‍ തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ പ്രഹ്‌ളാദചരിതം കഥകളിയും ഉണ്ടായിരുന്നു.

Related Articles

Latest Articles