ബാംഗ്ലൂർ : ചിത്രം പൊന്നിയൻ സെൽവന്റെ ബാംഗ്ലൂരിൽ നടന്ന പ്രൊമോഷണൽ ഇവന്റിനായി തൃഷ മനോഹരമായ ചുവന്ന സാരിയിൽ എത്തി.നടിയുടെ ലുക്ക് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഈ ചിത്രങ്ങൾ തൃഷയുടെ ആരാധകരെ ആവേശഭരിതരാക്കി.
മോണിക്കയുടെയും കരിഷ്മയുടെയും ജേഡ് ബ്രാൻഡിൽ നിന്നുള്ള വീതിയേറിയ ബോർഡർ ഉള്ള ചുവന്ന സാരി, കനത്തിൽ അലങ്കരിച്ച സ്ലീവ്‌ലെസ് ബ്ലൗസാണ് നടി ധരിച്ചിരുന്നത്.
ഇരുണ്ട നിറത്തിലുള്ള ഡ്രെപ്പുമായി നന്നായി ഇണങ്ങിയ ഹീലുകളാണ് നടി തെരഞ്ഞെടുത്തത്. മരതക കമ്മലുകൾ കൂടി ആയപ്പോൾ അതീവ സുന്ദരിയായാണ് തൃഷ കാണപ്പെട്ടത് .
മേക്കപ്പിനായി, തൃഷ തിരഞ്ഞെടുത്തത് കോൾ-റിംഡ് കണ്ണുകൾ, തിളങ്ങുന്ന ഐഷാഡോ, പിങ്ക് ലിപ്സ്റ്റിക്ക് എന്നിവയാണ്.
സോഷ്യൽ മീഡിയയിൽ വൻ പ്രചാരമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.
വിക്രം, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, ശോഭിത ധൂലിപാല, കാർത്തി, ഐശ്വര്യ ലക്ഷ്മി എന്നിവർക്കൊപ്പം തൃഷയും മണിരത്‌നത്തിന്റെ വരാനിരിക്കുന്ന ചിത്രം പൊന്നിയിൻ സെൽവനിൽ അഭിനയിച്ചു.

