Wednesday, January 7, 2026

രണ്ട് തവണ തോറ്റിട്ടും തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു ! സുരേഷ് ​ഗോപിയുടെ മാതൃക പാർട്ടി പിന്തുടരണമെന്ന് ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: കേരളം രാഷ്ട്രീയത്തിൽ പുതുചരിത്രമെഴുതിയ സുരേഷ് ​ഗോപിയെ പ്രശംസിച്ച് ശോഭാ സുരേന്ദ്രൻ. രണ്ട് തവണ തോറ്റിട്ടും തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സുരേഷ് ​ഗോപിയുടെ മാതൃക പാർട്ടി പിന്തുടരണമെന്ന് ശോഭാ സുരേന്ദ്രൻ പറയുന്നു. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.

അതേസമയം, താൻ ഇനി ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും ആറ്റിങ്ങലിൽ മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു എന്നതിന് ഒരു പ്രസക്തിയുമില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനത്തിലൂടെ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. ബിജെപിയെ സിപിഎം പ്രവർത്തകർ ഒരു ബദലായി കാണുന്നു എന്നതിന്റെ തെളിവാണ് ‍തനിക്ക് ആലപ്പുഴയിൽ നിന്നും ലഭിച്ച വോട്ടുകളെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles