Friday, December 19, 2025

തൃശൂരിൽ അമ്മയും മകനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് കൂമ്പുഴ പാലത്തിനു സമീപം; മരണ കാരണം വ്യക്തമല്ല; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തൃശൂർ: കേച്ചേരിയിൽ അഞ്ച് വയസായ ആൺകുട്ടിയുടെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ടത്തി. ചിറനെല്ലൂർ കൂമ്പുഴ പാലത്തിനു സമീപത്തുനിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടത്തിയത്.

ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31), മകൻ റണാഖ് ജഹാൻ (3) എന്നിവരാണ് മരണപ്പെട്ടത്. കുട്ടി അങ്കൺവാടിയിലാണ് പഠിക്കുന്നത്. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും

Related Articles

Latest Articles