thrissur-new-born-baby-death-case-police
തൃശ്ശൂർ: തൃശ്ശൂരില്‍ അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മൃതദേഹം കത്തിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. കുഞ്ഞിന്റെ മൃതദേഹം മേഘ കവറിലാക്കി കാമുകന്‍ ഇമ്മാനുവേലിന് നല്‍കിയത് കത്തിക്കാന്‍ പദ്ധതിയിട്ടായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. ഇതിനായി ഡീസൽ വാങ്ങിയെങ്കിലും പദ്ധതി പൊളിഞ്ഞതിനാൽ പാടത്ത് കുഴിച്ച് മൂടാനാണ് ശ്രമിച്ചത്. എന്നാൽ പാടത്ത് കുഴിച്ച് മൂടാൻ ശ്രമിച്ചെങ്കിലും ആളുകൾ ഉണ്ടായിരുന്നതിനാൽ അതും നടന്നില്ല. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം കനാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
എംകോം ബിരുദധാരിയും 22 കാരിയുമായ വാരിയിടം മാമ്പാട് വീട്ടിൽ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. കാമുകനായ ഇമാനുവൽ പെയ്ന്റിംഗ് തൊഴിലാളിയാണ്. ഇമ്മാനുവലും യുവതിയും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ബന്ധത്തില്‍ യുവതി ഗര്‍ഭിണിയാവുകയുമായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ യുവതി പ്രസവിച്ചു.
എന്നാൽ പ്രസവിച്ചയുടൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നു. പിറ്റേന്ന് വരെ കട്ടിലിനടിയിൽ സൂക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ തന്നെ കവറിലാക്കി കത്തിച്ചു കളയാൻ കാമുകനായ ഇമ്മാനുവലിന് കൈമാറി.
ഇന്ന് രാവിലെ 11 മണിയോടെയാണ് മേഘയെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തത്. കുഞ്ഞിനെ പ്രസവിച്ച മുറിയും കുഞ്ഞിനെ മുക്കി കൊന്ന ബക്കറ്റും മേഘ പൊലീസിനെ കാണിച്ചു. കുഞ്ഞിനെ പൊതിഞ്ഞു ഇമ്മാനുവേലിന് കൈമാറിയ ബാഗും കണ്ടെടുത്തതിന് ശേഷം ഇമ്മാനുവേലിന്റെ വീട്ടിലെത്തിച്ചും തെളിവെടുത്തു. തെളിവെടുപ്പിനിടെ കത്തിക്കാൻ വാങ്ങിയ ഡീസൽ ഇമ്മാനുവലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മേഘ, കാമുകൻ ഇമ്മാനുവൽ, ഇയാളുടെ സുഹൃത്തായ പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ എന്നിവരാണ് പിടിയിലായത്. മേഘ തനിച്ച് മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതൊന്നും കുടുംബം അറിഞ്ഞിരുന്നില്ല. ഗർഭിണിയാണെന്ന വിവരം മേഘയും വീട്ടുകാരെ അറിയിച്ചിരുന്നില്ല.
ബുധനാഴ്ച പുലര്‍ച്ചെ മേഘയുടെ വീട്ടിലെത്തിയ പോലീസ് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…