Saturday, December 27, 2025

തുമ്പ ചെടിയിലുണ്ട് ഈ ​ഔഷധഗുണങ്ങള്‍; അറിയാം

തുളസി പോലെ തന്നെ ഒരു ഔഷധ ​സസ്യമാണ് തുമ്പ ചെടി. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ നീര് ദിവസവും കുടിച്ചാല്‍ കഫക്കെട്ട് വേ​ഗത്തില്‍ മാറും. തലവേദന മാറാനും തുമ്പ ചെടി ഏറെ നല്ലതാണ്. തുമ്പയില ഇടിച്ച്‌ പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും. തുമ്പക്കുടവും തുളസിവിത്തും സമം ചേര്‍ത്തരച്ച്‌ തേനില്‍ കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.

തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ട് വറുത്ത്, അതില്‍ വെള്ളമൊഴിച്ച്‌ തിളപ്പിച്ച്‌, പഞ്ചസാര ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദി ശമിക്കും. അള്‍സര്‍ മാറാന്‍ തുമ്പ ചെടി ഏറെ നല്ലതാണ്.

തുമ്പ ചെടിയുടെ നീര് കരിക്കിന്‍ വെള്ളത്തില്‍ അരച്ച്‌ ചേര്‍ത്ത് കഴിക്കുന്നത് പനി കുറയ്ക്കാന്‍ സഹായിക്കും. തുമ്പയിട്ട് വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്.

Related Articles

Latest Articles