Saturday, May 18, 2024
spot_img

കോ​ണ്‍​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​ന്‍ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കോ​ണ്‍​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​ന്‍ ആ​ക്ടീ​വ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. പാ​ലോ​ട് ആ​ലും​മൂ​ട് പ​ച്ച​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ കു​മാ​ര​പി​ള്ള (57) ആ​ണ് മ​രി​ച്ച​ത്. ഇന്ന് രാ​വി​ലെ ചെ​റ്റ​ച്ച​ല്‍ ഇ​ട​മു​ക്കി​ലാണ് അ​പ​ക​ടമുണ്ടായത്.ജീ​പ്പി​ല്‍ കെ​ട്ടി വ​ലി​ച്ചു കൊ​ണ്ടു പോ​യ കോ​ണ്‍​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​ന്‍ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ജീ​പ്പ് അ​മി​ത​വേ​ഗ​ത്തി​ല്‍ ആ​യി​രു​ന്നു​വെന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യിടിച്ചതിന് ശേ​ഷം ജീ​പ്പും കോ​ണ്‍​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​നും റോ​ഡി​ല്‍ മ​റി​ഞ്ഞു. മരിച്ച കു​മാ​ര​പി​ള്ളക്കൊ​പ്പം യാ​ത്ര​ ചെ​യ്തി​രു​ന്ന ര​തീ​ഷ് പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാ​ണ്. വി​തു​ര പോലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ സ്വീ​ക​രി​ച്ചു.

Related Articles

Latest Articles