Friday, April 19, 2024
spot_img

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് മൂന്നാംഘട്ടം: കാര്‍ഷിക മേഖലയ്ക്ക് തേന്‍മണമുള്ള, പാല്‍മണമുള്ള ഹരിതാഭമായ പ്രഖ്യാപനങ്ങള്‍

ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് മൂന്നാംഘട്ട പ്രഖ്യാപനങ്ങളില്‍ കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5,000 കോടി, രണ്ടു കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പാക്കേജില്‍ കൃഷി, മല്‍സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകള്‍ക്കാണ് ഊന്നല്‍.

പ്രധാന പ്രഖ്യാപനങ്ങള്‍:

കര്‍ഷകര്‍ക്ക് ഫാം-ഗേറ്റ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കായി 1 ലക്ഷം കോടി കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി.

ഫാം ഗേറ്റുമായി ബന്ധപ്പെട്ട കോള്‍ഡ് ചെയിന്‍, വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഫാം-ഗേറ്റ്, അഗ്രഗേഷന്‍ പോയിന്റുകളില്‍ കാര്‍ഷിക അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് 1,00,000 കോടി രൂപ ധനസഹായം.

സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങളെ(എംഎഫ്ഇ) നിയമവിധേയമാക്കുന്നതിന് 10,000 കോടി രൂപയുടെ പദ്ധതി

‘വോക്കല്‍ ഫോര്‍ ലോക്കല്‍ വിത്ത് ഗ്ലോബല്‍ ഔട്ട്റീച്ച് ‘ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു

അസംഘടിത എംഎഫ്ഇ യൂണിറ്റുകള്‍ക്ക് എഫ്എസ്എസ്എഐ ഭക്ഷ്യ നിലവാരവും, ബ്രാന്‍ഡും, വിപണനവും ലഭിക്കുന്നതിന് സാങ്കേതികമായി അവ ഉയര്‍ത്തേണ്ടതുണ്ട്.

2 ലക്ഷം സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങള്‍ക്ക് ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പദ്ധതി ആരംഭിക്കും

നിലവിലുള്ള സൂക്ഷ്മ ഭക്ഷ്യ സംരംഭകര്‍, കാര്‍ഷിക ഉത്പാദന സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവയെ പിന്തുണയ്ക്കും

യുപിയില്‍ മാമ്പഴം, ജമ്മു കശ്മീരില്‍ കുങ്കുമം, വടക്ക് കിഴക്കന്‍ മേഖലയില്‍ മുള, ആന്ധ്രാ പ്രദേശില്‍ മുളക്, തമിഴ്നാട്ടില്‍ കപ്പ എന്നിങ്ങനെ ക്ലസ്റ്റര്‍ അധിഷ്ഠിത സമീപനം സ്വീകരിക്കും

മെച്ചപ്പെട്ട ആരോഗ്യ, സുരക്ഷാ നിലവാരം, ചില്ലറ വിപണിയുമായി സംയോജനം, മെച്ചപ്പെട്ട വരുമാനം എന്നിവ ലക്ഷ്യം.
മത്സ്യബന്ധന മേഖലക്ക് 20,000 കോടിയുടെ പദ്ധതി: 70 ലക്ഷം ടണ്‍ മത്സ്യ ഉല്‍പ്പാദനം ലക്ഷ്യം

മൃഗരോഗങ്ങള്‍ തടയാന്‍ 13,343 കോടിയുടെ പദ്ധതി:

53 കോടി വളര്‍ത്തു മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍. വാക്‌സിനേഷന്‍ 100 ശതമാനമാക്കും.

ഔഷധ സസ്യ കൃഷിക്ക് 4000 കോടി രൂപ

ഗംഗാ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടര്‍ ഭൂമിയില്‍ ഔഷധ ഇടനാഴി

10 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഔഷധ സസ്യ കൃഷി എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍

Related Articles

Latest Articles