Wednesday, May 15, 2024
spot_img

തുഞ്ചന്‍ ദിനാചരണം ഇന്ന്; തപസ്യയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും അനുസ്‌മരണ പരിപാടികൾ

കോഴിക്കോട്: മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ (Thunchaththu Ezhuthachan)സമാധിദിനത്തോടനുബന്ധിച്ച് ഇന്ന് തുഞ്ചന്‍ ദിനാചരണം നടക്കും. തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ഇന്ന് എല്ലാ ജില്ലകളിലും തുഞ്ചന്‍ അനുസ്മരണ പരിപാടികള്‍ നടക്കുന്നത്. തിരൂരില്‍ നടക്കുന്ന സംസ്ഥാനതല തുഞ്ചന്‍ദിനാചരണം തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ.പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും എഴുത്തുകാരനുമായ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.

അതേസമയം തുഞ്ചന്‍ ദിനോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനെ കുറിച്ചുള്ള പഠനശിബിരം നടന്നുവരുന്നു. വിവിധ ഇടങ്ങളിലായി എഴുത്തച്ഛന്‍ കൃതികളുടെ പാരായണം, കാവ്യാലാപന മത്സരങ്ങള്‍, പ്രമുഖരെ ആദരിക്കല്‍ എന്നിവയും നടക്കും. വിവിധ ജില്ലകളിലായി, ഡോ. പൂജപ്പുര കൃഷണന്‍ നായര്‍, മുരളി പാറപ്പുറം, കല്ലറ അജയന്‍, ഡോ. അനില്‍ വൈദ്യമംഗലം, ഉൾപ്പെടെ നിരവധി പ്രഭാഷണം നടത്തും. കോഴിക്കോട്ട് കേസരി ഭവനിൽ നടക്കുന്ന തുഞ്ചന്‍ദിന പരിപാടിയില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ എഴുത്തച്ഛന്റെ സാമീപ്യമുള്ള തുഞ്ചന്‍ പറമ്പിനെ ദൃശ്യവത്കരിക്കും.

Related Articles

Latest Articles