Sunday, May 5, 2024
spot_img

അക്രമവും,വിദ്വേഷവും പ്രചരിപ്പിക്കുന്നു!!! മുസ്ലിം പള്ളികൾ ഒന്നൊന്നായി അടച്ചുപൂട്ടി ഫ്രാൻസ്

പാരീസ്: മുസ്ലിം പള്ളികൾ ഒന്നൊന്നായി അടച്ചുപൂട്ടി ഫ്രാൻസ് (Mosques Closed In France). അക്രമവും,വിദ്വേഷവും പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഫ്രാൻസ് സർക്കാരിന്റെ നടപടി. ആറ് മാസത്തേക്ക് ഒരു പള്ളി കൂടി താൽക്കാലികമായി അടച്ചുപൂട്ടാന്‍ ഫ്രാൻസ് ഭരണകൂടം ഉത്തരവിട്ടിരിക്കുകയാണ്. വടക്കൻ പാരീസിലെ ബ്യൂവൈസ് ടൗണിലെ വലിയ മസ്ജിദ് ഇമാമിന്റെ വിദ്വേഷ പ്രസംഗം കാരണമാണ് പള്ളി അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് ഒയിസ് മേഖലയുടെ ഉപാധ്യക്ഷന്‍ അറിയിച്ചു. നടപടിയെടുക്കുന്നതിന് മുമ്പ് 10 ദിവസത്തിനുള്ളിൽ ആരോപണങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കാൻ പ്രാദേശിക അധികാരികൾ നിയമപരമായി ബാധ്യസ്ഥരാണ്.

എന്നാൽ, ഭരണകൂടം നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് രണ്ട് ദിവസത്തിനുള്ളിൽ പള്ളി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്നാണ് ആക്ഷേപം. ഇമാമിന്റെ “അസ്വീകാര്യമായ പ്രസംഗങ്ങൾ” കാരണം ഭരണാധികാരപരമായി പള്ളി അടച്ചുപൂട്ടുന്നതിനുള്ള നടപടിക്രമം ആരംഭിച്ചു എന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ഒരു വ്യാജപ്രചരണം ആരംഭിച്ചത്. അതേസമയം ഉപാധ്യക്ഷന്റെ കത്തിനെത്തുടര്‍ന്ന് തുടർന്ന് ഇമാമിനെ ചുമതലകളിൽ നിന്ന് നീക്കിയതായി പള്ളിയുടെ നടത്തിപ്പുകാരായ ഹോപ്പ് ആൻഡ് ഫ്രറ്റേണിറ്റി ഓർഗനൈസേഷന്റെ അഭിഭാഷകൻ സമീം ബോലാക്കി പറഞ്ഞു.

ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ കോടതിയിൽ അപ്പീൽ നൽകിയതായും അഭിഭാഷകൻ പറഞ്ഞു. ഇമാമിന്റെ ചില പരാമർശങ്ങൾ “സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു” എന്ന് അഭിഭാഷകൻ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍, ഇമാമിന്റെ പരാമർശങ്ങൾ “പാശ്ചാത്യ സമൂഹങ്ങളെ ഇസ്‌ലാമോഫോബിക് ആയി അവതരിപ്പിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് അഭിഭാഷകന്റെ അവകാശവാദങ്ങൾ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ്ഡാർമാനിൻ നിരസിച്ചു. റാഡിക്കൽ പ്രബോധനമെന്ന് സംശയിക്കുന്ന ഇസ്‌ലാമിക് അസോസിയേഷനുകൾക്കായി പതിവായി പരിശോധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് ഫ്രഞ്ച് സർക്കാർ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. “വിഘടനവാദ” പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് 100 ഓളം പള്ളികളിലും മുസ്ലീം പ്രാർത്ഥനാ ഹാളുകളിലും ഇക്കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തിയതായും 25 പള്ളികൾ അടച്ചുപൂട്ടിയതായും ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles